Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaപക്ഷിപ്പനി: ജില്ലയിൽ...

പക്ഷിപ്പനി: ജില്ലയിൽ ശനിയാഴ്ച കള്ളിങ്ങിന് വിധേയമാക്കിയത് 7,625 പക്ഷികളെ

ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പഞ്ചായത്തുകളിൽ പക്ഷികളെ കൊന്നു മറവുചെയ്യുന്ന പ്രധാന നടപടി (കള്ളിങ്) നടന്നു. ശനിയാഴ്ച വൈകുന്നേരം വരെയുള്ള കണക്ക് പ്രകാരം 7,625 പക്ഷികളെ കള്ളിങ്ങിന് വിധേയമാക്കി. കരുവാറ്റ, പള്ളിപ്പാട്  എന്നിവിടങ്ങളിലാണ് കള്ളിങ് നടന്നത്.

പള്ളിപ്പാട് പഞ്ചായത്തിൽ വൈകുന്നേരം വരെ 2,886 പക്ഷികളെയാണ് കള്ളിങ്ങിന് വിധേയമാക്കിയത്. കരുവാറ്റ പഞ്ചായത്തിൽ 4,739 പക്ഷികളെയും  കൊന്നൊടുക്കി. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലുള്ള ദ്രുത പ്രതികരണ സേനയാണ് കള്ളിങ്ങിനും ശുചീകരണ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയത്. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഈ മേഖലകളിൽ കർശന നിരീക്ഷണവും നിയന്ത്രണങ്ങളും തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓർത്തഡോക്സ്  വിദ്യാർത്ഥി പ്രസ്ഥാനം കേന്ദ്ര കലാമേള ഓഗസ്റ്റ് 16ന്

കോട്ടയം : മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ വിദ്യാർത്ഥി പ്രസ്ഥാനം  കേന്ദ്ര കലാമേള ഓഗസ്റ്റ് 16 -ന് രാവിലെ  9 മുതൽ കോട്ടയം ബസേലിയസ് കോളേജിൽ നടക്കും. മലങ്കര സഭയുടെ വിവിധ ദേവാലയങ്ങളിൽ...

ബന്തിപ്പൂവ് കൃഷി

കോഴഞ്ചേരി : കൊറ്റനാട് ഗ്രാമപഞ്ചായത്ത്  കുടുംബശ്രീയുടെ നേതൃത്വത്തിൽ ബന്തിപ്പൂവ് കൃഷിയുടെ ഉദ്ഘാടനം  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  രാജി പി രാജപ്പൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്  ഉഷ സുരേന്ദ്രനാഥ്, മെമ്പർമ്മാരായ തങ്കമ്മ ജോർജ്കുട്ടി, ...
- Advertisment -

Most Popular

- Advertisement -