Friday, March 27, 2026
No menu items!

subscribe-youtube-channel

HomeNewsപ്രധാനമന്ത്രിയെ അധിക്ഷേപിച്ചു...

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചു : റാപ്പർ വേടനെതിരെ എൻഐഎയ്ക്ക് പരാതി നൽകി ബിജെപി കൗൺസിലർ

പാലക്കാട് : പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ച് പാട്ട് പാടിയ റാപ്പർ വേടനെതിരെ എൻഐഎയ്ക്ക് പരാതി നൽകി ബിജെപി കൗൺസിലർ.പാലക്കാട് നഗരസഭ കൗൺസിലറും ബിജെപി നേതാവുമായ മിനി കൃഷ്ണകുമാറാണ് പരാതി നൽകിയത് .നാല് വർഷം മുമ്പ് കൊച്ചിയിൽ നടന്ന പരിപാടിക്കിടെയാണ് പ്രധാനമന്ത്രിയെ അവഹേളിച്ചുകൊണ്ട് വേടൻ പാടിയത്. രാജ്യം ഭരിക്കുന്നയാൾ കപട ദേശീയവാദിയാണെന്ന് പാട്ടിൽ വരികളുണ്ടായിരുന്നു.പാട്ട് ഇപ്പോഴും യൂട്യൂബിൽ പ്രചരിക്കുന്നുണ്ട്.

വേടന്റെ പശ്ചാത്തലം എന്താണെന്ന് അന്വേഷിക്കണമെന്നും ജാതിയുടെ അടിസ്ഥാനത്തിൽ സമൂഹത്തെ വേടൻ ഭിന്നിപ്പിക്കുകയാണെന്നും പരാതിയിൽ പറയുന്നു .കേന്ദ്ര ആഭ്യന്തര വകുപ്പിനും എൻഐഎയ്ക്കുമാണ് മിനി കൃഷ്ണകുമാർ പരാതി നൽകിയിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മഹാകുംഭമേള നടക്കുന്ന സ്ഥലത്ത് തീപിടിത്തം : ആളപായമില്ല

ലക്‌നൗ : പ്രയാഗ്‌രാജിൽ മഹാകുംഭമേള നടക്കുന്ന സ്ഥലത്ത് തീപ്പിടിത്തം.ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതോടെയാണ് തീ പടർന്നുപിടിച്ചതെന്നാണ് വിവരം .ഒട്ടേറെ ടെന്റുകൾ കത്തിനശിച്ചു. ആർക്കും പരുക്കില്ലെന്ന് പോലീസ് അറിയിച്ചു .അ​ഗ്നിശമനസേന എത്തി ഉടൻ തന്നെ തീ...

പി.വി. അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം : നിലമ്പൂർ എംഎൽഎ പി.വി.അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു. രാവിലെ സ്പീക്കർ എ.എൻ.ഷംസീറിനെ കണ്ടാണു രാജിക്കത്തു കൈമാറിയത്. രാജി സ്ഥിരീകരിച്ചതിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കേരളത്തിലെ ജനങ്ങൾക്കും നിലമ്പൂരിലെ വോട്ടർമാർക്കും നിയമസഭയിൽ...
- Advertisment -

Most Popular

- Advertisement -