ന്യൂഡൽഹി : 2 സംസ്‌ഥാനങ്ങളിലെ നിയസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഹരിയാനയിൽ ബിജെപിയും ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ് കോൺഗ്രസ് സഖ്യവും അധികാരത്തിലേക്ക്. ഹരിയാനയിൽ ബിജെപി കേവല ഭൂരിപക്ഷത്തിന് വേണ്ട 46 സീറ്റ് മറികടന്ന് 50 സീറ്റിൽ ലീഡ് ചെയ്യുകയാണ് .ജമ്മു കാശ്മീരിൽ നാഷനൽ കോൺഫറൻസ് 40 സീറ്റിലും ബിജെപി 28 സീറ്റിലും മുന്നിലാണ്.കോൺഗ്രസ് 8 സീറ്റുകളിലും മെഹ്ബൂബ മുഫ്ത്തിയുടെ പിഡിപി 4 സീറ്റുകളിലും ലീഡ് ചെയ്യുന്നു.