Tuesday, April 15, 2025
No menu items!

subscribe-youtube-channel

HomeNewsബിജെപി സംസ്ഥാന...

ബിജെപി സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പ്:  വിജ്ഞാപനം പുറപ്പെടുവിച്ചു

തിരുവനന്തപുരം: സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം മാര്‍ച്ച്‌ 23ന് ഉച്ചയ്‌ക്ക് 2 മണി മുതല്‍ 3 മണി വരെയാണെന്ന് സംസ്ഥാന വരണാധികാരി അഡ്വ നാരായണന്‍ നമ്പൂതിരി അറിയിച്ചു. ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസിലാണ് പത്രിക നല്‍കേണ്ടത്. വൈകുന്നേരം നാലുമണിക്ക് സൂക്ഷ്മ പരിശോധന നടക്കും.

പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം മാര്‍ച്ച്‌ 24ന് രാവിലെ 11 മണിക്ക് കവടിയാറിലെ ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ബിജെപി സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ നടക്കും.

ബിജെപി സംസ്ഥാന അധ്യക്ഷന്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാളെ രാവിലെ ബിജെപി കോര്‍ കമ്മറ്റി യോഗം ചേരും. പുതിയ ബിജെപി അധ്യക്ഷ തെരഞ്ഞെടുപ്പ് അടക്കമുള്ള സംഘടനാ നടപടിക്രമങ്ങളുടെ ഭാഗമായി താഴേത്തട്ടുമുതലുള്ള തെരഞ്ഞെടുപ്പ് ബിജെപിയില്‍ പൂര്‍ത്തിയാക്കി വരികയാണ്.

കേരളത്തില്‍ മണ്ഡലം, ജില്ലാ പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പ് അടക്കം പൂര്‍ത്തിയാക്കിയ ശേഷമാണ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ നടത്തുന്നത്. കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷിക്കാണ് കേരളത്തിന്റെ സംഘടനാ തെരഞ്ഞെടുപ്പിന്റെ ചുമതല

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച 14 വയസുകാരന് രോഗമുക്തി

തിരുവനന്തപുരം : സംസ്ഥാനത്ത് അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് (മസ്തിഷ്‌ക ജ്വരം) ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസുകാരൻ രോഗമുക്തി നേടി. കോഴിക്കോട് മേലടി സ്വദേശിയായ കുട്ടിയ്ക്കാണ് രോഗം ഭേദമായത്. രാജ്യത്ത് തന്നെ അപൂർവമായാണ് അമീബിക്...

Kerala Lotteries Results 22-03-2025 Karunya KR-698

1st Prize Rs.80,00,000/- KD 906545 (IRINJALAKKUDA) Consolation Prize Rs.8,000/- KA 906545 KB 906545 KC 906545 KE 906545 KF 906545 KG 906545 KH 906545 KJ 906545 KK 906545...
- Advertisment -

Most Popular

- Advertisement -