Thursday, March 5, 2026
No menu items!

subscribe-youtube-channel

HomeNewsബംഗ്ലാദേശിൽ ബിഎൻപി...

ബംഗ്ലാദേശിൽ ബിഎൻപി അധികാരത്തിലേക്ക്

ധാക്ക : ബംഗ്ലാദേശിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) അധികാരത്തിലേക്ക്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കേവല ഭൂരിപക്ഷമായ 151 കടന്നതോടെയാണ് ബിഎൻപി ജയം ഉറപ്പിച്ചത് .300 അംഗ പാർലമെന്റിൽ ബിഎൻപി സഖ്യം 209 സീറ്റുകൾ നേടിയതായി ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബിഎൻപി നേതാവ് അന്തരിച്ച മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകൻ താരിഖ് റഹ്മാൻ പ്രധാനമന്ത്രിയായേക്കും.

അതേസമയം,തിരഞ്ഞെടുപ്പിൽ വിജയം നേടിയ താരിഖ് റഹ്മാനെയും ബിഎൻപിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.ജനാധിപത്യപരവും പുരോഗമനപരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ബംഗ്ലദേശിന് ഇന്ത്യയുടെ പിന്തുണ തുടരുമെന്ന് മോദി എക്സിൽ കുറിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

- Advertisment -

Most Popular

- Advertisement -