കൊച്ചി :നടി ഹണി റോസിന്റെ പരാതിയിൽ റിമാന്‍ഡില്‍ കഴിയുന്ന വ്യവസായി ബോബി ചെമ്മണൂർ ഹൈക്കോടതിയില്‍ ജാമ്യ ഹര്‍ജി സമർപ്പിച്ചു .ഉച്ചയ്ക്കുശേഷം ഹര്‍ജി പരിഗണിക്കണമെന്നാണ് ആവശ്യം.പരാതിക്കാരി സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം വേട്ടയാടുകയാണെന്നും താൻ നിരപരാധിയാണെന്നും ബോബി ചെമ്മണൂർ ഹര്‍ജിയിൽ പറയുന്നു.കാക്കനാട് ജില്ലാ ജയിലിലാണ് ബോബി റിമാന്‍ഡില്‍ കഴിയുന്നത്.