തിരുവല്ല : കുറ്റൂരിൽ തൊണ്ടറ പാലത്തിന് സമീപം മണിമലയാറ്റിൽ ഹോട്ടൽ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ ഏഴ് മണിയോടെ പരിസരവാസികളാണ് നദിയിലെ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്.
കുറ്റൂർ ജംങ്ഷന് സമീപം പ്രവർത്തിക്കുന്ന ഹോട്ടലിലെ ജീവനക്കാരനായ കൊട്ടാരക്കര സ്വദേശി പ്രദീപ് (52) ആണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇന്നലെ വൈകിട്ട് ആറ് മണിയോടെ ഹോട്ടലിൽ നിന്നും പോയ പ്രദീപിനെ പിന്നീട് കാണാതാവുകയായിരുന്നു.തിരുവല്ല പൊലീസ് അന്വേഷണം ആരംഭിച്ചു.