തിരുവല്ല: സിയറാ ലിയോണിലെ വജ്ര വ്യാപാരി പുസ്തകത്തിൻ്റെ പ്രകാശനം നടന്നു. ചലച്ചിത്ര സംവിധായകൻ എം.ബി.പത്മകുമാർ പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസിന് നൽകി പ്രകാശനം നിർവ്വഹിച്ചു. കെ. ഭാസ്കരൻ നായർ പെരിങ്ങര എഴുതി തൃശൂർ കറൻ്റ് ബുക്സ് ആണ് പ്രസിദ്ധീകരിച്ചത്.
ചടങ്ങിൽ അഡ്വ. പി.എസ്. മുരളീധരൻ നായർ അദ്ധ്യക്ഷ വഹിച്ചു. ഡോ.രമേശ് ഇളമൺ, ഡോ.കെ.ടി സെബാസ്റ്റ്യൻ, ഡോ റാണി നായർ, സതീഷ് ചാത്തങ്കേരി, സുരേഷ് ഐക്കര പെരിങ്ങര രാജഗോപാൽ എന്നിവർ പങ്കെടുത്തു.