കണ്ണൂർ : എഡിഎം നവീൻ ബാബുവിനെതിരായ കൈക്കൂലി പരാതി വ്യാജമെന്ന് സംശയം.പെട്രോൾ പമ്പിനുള്ള പാട്ടക്കരാറിലും കൈക്കൂലി സംബന്ധിച്ച പരാതിയിലും പരാതിക്കാരനായ പ്രശാന്തന്റെ ഒപ്പ് വ്യത്യസ്തമാണ്. പാട്ടക്കരാറിൽ പ്രശാന്ത് എന്ന പേരാണ് എല്ലായിടത്തും രേഖപ്പെടുത്തിയത്. എന്നാൽ മുഖ്യമന്ത്രിക്ക് നൽകിയെന്ന് പറയുന്ന പരാതിയിൽ പ്രശാന്തൻ ടിവി എന്നാണ് രേഖപ്പെടുത്തിയത്. പരാതിയിൽ പ്രശാന്തൻ ആരോപിക്കുന്നത് പെട്രോൾ പമ്പിന് എട്ടാം തീയതി എൻഒസി അനുവദിച്ചുവെന്നാണ്. എന്നാൽ രേഖകൾ പ്രകാരം എഡിഎം എൻഒസി അനുവദിച്ചത് ഒൻപതാം തീയ്യതി വൈകിട്ട് മൂന്ന് മണിക്കാണ്.ഇതും പരാതി വ്യാജമെന്ന് സംശയം കൂട്ടുന്നു.