Thursday, December 4, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ സൗജന്യ...

ശബരിമലയിൽ സൗജന്യ വൈഫൈ സൗകര്യമൊരുക്കി ബി.എസ്.എൻ.എൽ.

ശബരിമല : തിരുവതാംകൂർ ദേവസ്വം ബോർഡുമായി സഹകരിച്ച് ശബരിമലയിലെത്തുന്ന ഭക്തർക്ക് കണക്ട്വിറ്റി നെറ്റ്‌വർക് ഉറപ്പാക്കാൻ ബിഎസ്എൻഎൽ. ഒരു സിമ്മിൽ അര മണിക്കൂർ വീതം സൗജന്യമായി വൈഫൈ ഉപയോഗിക്കാനാണ് സൗകര്യമൊരുക്കിയത്. പദ്ധതിയുടെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ പമ്പയിൽ നടന്ന ചടങ്ങിൽ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, ബി.എസ്.എൻ.എൽ.ഡെപ്യൂട്ടി ജനറൽ മാനേജർ കെ.ജ്യോതിഷ്‌കുമാർ, ജെ.ടി.ഒ അഭിലാഷ് എന്നിവർ പങ്കെടുത്തു.

നിലയക്കൽ മുതൽ സന്നിധാനം വരെ 48 ഇടങ്ങളിൽ വൈ-ഫൈ ഹോട്ട് സ്‌പോട്ടുകൾ സ്ഥാപിച്ചതായി ബി.എസ്.എൻ.എൽ ശബരിമല ഓഫീസ് ഇൻ ചാർജ് എസ്. സുരേഷ് കുമാർ പറഞ്ഞു. ഇതിന് പുറമെ ശബരിമല പാതയിൽ 4ജി ടവറുകളും ബിഎസ്എൻഎൽ ഒരുക്കിയിട്ടുണ്ട്.

ബിഎസ്എൻഎല്ലിൻറെ വൈ-ഫൈ സേവനം ലഭിക്കാൻ ഫോണിലെ വൈ-ഫൈ ഓപ്ഷൻ ആദ്യം ഓണാക്കിയ ശേഷം ബിഎസ്എൻഎൽ വൈ-ഫൈ (BSNL WiFi) അല്ലെങ്കിൽ ബി.എസ്.എൻ.എൽ.പി.എം.വാണി(bsnlpmwani) എന്ന നെറ്റ്വർക്ക് ഓപ്ഷൻ സെലക്ട് ചെയ്യുക.കണക്ട് ചെയ്യുമ്പോൾ തുറന്നുവരുന്ന വെബ്പേജിൽ പത്ത് അക്ക മൊബൈൽ നമ്പർ ടൈപ്പ് ചെയ്ത് Get PIN ക്ലിക്ക് ചെയ്യുക. ഫോണിൽ എസ്എംഎസ് ആയി ലഭിക്കുന്ന ആറക്ക പിൻ നമ്പർ എന്റർ ചെയ്താൽ ഉടൻതന്നെ ബിഎസ്എൻഎൽ വൈ-ഫൈ ലഭിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രത്യാശയുടെ പൊന്നിന്‍ ചിങ്ങം :  പുതുവർഷത്തെ വരവേറ്റ് മലയാളികൾ

പത്തനംതിട്ട : ഇന്ന് ചിങ്ങം ഒന്ന്. ഒട്ടേറെ പ്രതീക്ഷകളുമായി കാത്തിരുന്ന പുതുവര്‍ഷം. പൊന്നിന്‍ചിങ്ങത്തെ കണികണ്ട് പുതിയ നാളുകളിലേക്ക് പ്രവേശിക്കുകയാണ് ഒരോ മലയാളികളും. ഈ വർഷത്തെ ചിങ്ങം ഒന്നിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കൊല്ലവർഷത്തിലെ പുതിയ...

നീർവിളാകം ധർമ്മ ശാസ്താ ക്ഷേത്രത്തിൽ  ഉത്രം ഉത്സവം കൊടിയേറി.

ആറന്മുള : നീർവിളാകം ധർമ്മ ശാസ്താ ക്ഷേതത്തിൽ പത്ത് നാളത്തെ ഉത്രം ഉത്സവത്തിന് കൊടിയേറി. ശുദ്ധി ചടങ്ങുകൾക്ക് ശേഷം  ഞായറാഴ്ച്ച പകൽ 8.20 ന് താഴമൺ മഠം തന്ത്രി കണ്ഠര്  ബ്രഹ്മദത്തരുടെ മുഖ്യ...
- Advertisment -

Most Popular

- Advertisement -