കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം ഇടിഞ്ഞു വീണു. ആശുപത്രിയിലെ 14-ാം വാർഡിലെ കെട്ടിടത്തിന്‍റെ ബാത്ത് റൂം ഭാഗമാണ് പൊളിഞ്ഞു വീണത്. പരിക്കേറ്റ രണ്ടു പേരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഉപയോഗത്തിലുള്ള കെട്ടിടമല്ല തകര്‍ന്ന് വീണത്. പൊലീസും ഫയർ ഫോഴ്സും സ്ഥലത്ത് എത്തിയിട്ടുണ്ട്.
അടച്ചിട്ടിരുന്ന സ്ഥലമാണ് ഇടിഞ്ഞ് വീണതെന്നും ആർക്കും ഗുരുതരമായ പരിക്കുകൾ ഇല്ലന്നും സ്ഥലത്തെത്തിയ മന്ത്രി വി എൻ വാസവൻ പറഞ്ഞു. വളരെ കാലമായി അടച്ചിട്ടിരുന്ന സ്ഥലമാണ് ഇടിഞ്ഞ് വീണത്. ഇവിടെ നിന്നും പുതിയ സ്ഥലത്തേക്ക് ഉടൻ മാറി പോകാൻ ഇരിക്കുകയായിരുന്നെന്നും മന്ത്രി അറിയിച്ചു.