Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴയിൽ എട്ടാം...

ആലപ്പുഴയിൽ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിയുടെ ബാഗിൽ വെടിയുണ്ടകള്‍ കണ്ടെത്തി : പൊലീസ് അന്വേഷണം

ആലപ്പുഴ : ആലപ്പുഴ കാർത്തികപ്പള്ളിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ ബാഗിൽ നിന്നും വെടിയുണ്ടകൾ കണ്ടെത്തി.വിദ്യാർത്ഥികൾ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ സ്വകാര്യ സ്കൂള്‍ അധികൃതര്‍ സ്കൂളിൽ വെച്ച് വിദ്യാര്‍ത്ഥികളുടെ ബാഗുകള്‍ പരിശോധിച്ചപ്പോഴാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. കൈത്തോക്കിൽ ഉപയോഗിക്കുന്ന രണ്ട് വെടിയുണ്ടകളാണ് കണ്ടെത്തിയത്.

ട്യൂഷന് പോയപ്പോള്‍ അടുത്തുള്ള പറമ്പിൽ നിന്നാണ് വെടിയുണ്ട കിട്ടിയതെന്നാണ് കുട്ടി അധ്യാപകരോട് പറഞ്ഞത്. കാലപ്പഴക്കം ചെന്നതാണ് വെടിയുണ്ടകൾ.കരിയിലക്കുളങ്ങര പൊലീസാണ് സംഭവം അന്വേഷിക്കുന്നത് .വെടിയുണ്ടകള്‍ വിദഗ്ധ പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മഴയും തുടർന്നുള്ള വെളളക്കെട്ടും:  അപ്പർകുട്ടനാട്ടിൽ വ്യാപകമായി കൃഷി നാശം

തിരുവല്ല: മഴയും തുടർന്നുള്ള വെളളക്കെട്ടിലും  അപ്പർകുട്ടനാട്ടിൽ വ്യാപകമായി കൃഷി നാശം. 3.16 കോടിയുടെ കൃഷി നാശം ഉണ്ടായതായിട്ടാണ് കണക്ക്. 117.63 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. ചാത്തങ്കരി ചാമപറമ്പിൽ വീട്ടിൽ  സോജന്റെ  500 ഏത്തവാഴകൾ...

അമൽ ബാബുവിന്റെ ഹൃദയം ഇനി മറ്റൊരാളിൽ മിടിക്കും

തിരുവനന്തപുരം : വാഹനാപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച അമൽ ബാബുവിന്റെ ഹൃദയം ഇനി മറ്റൊരാളിൽ മിടിക്കും. എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മലപ്പുറം പൊന്നാനി സ്വദേശിയായ 33കാരനിലാണ് ഹൃദയം മിടിക്കുക....
- Advertisment -

Most Popular

- Advertisement -