പത്തനംതിട്ട: ചിറ്റാർ ഗ്രാമപഞ്ചായത്തിലെ വാർഡ് രണ്ട് പന്നിയാർ (ജനറൽ), ഏഴംകളം ഗ്രാമപഞ്ചായത്തിലെ വാർഡ് നാല് ഏഴംകുളം (പട്ടികജാതി സംവരണം) എന്നീ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ജൂലൈ 30 ന് നടക്കും. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിൽ മാതൃകാ പെരുമാറ്റച്ചട്ടം ജൂലൈ രണ്ട് മുതൽ പ്രാബല്യത്തിൽ വന്നിട്ടുള്ളതാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ അറിയിച്ചു.
