ആലപ്പുഴ: സംസ്ഥാനത്തെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള അംഗങ്ങളുടെ ആകസ്മിക ഒഴിവുകൾ നികത്തുന്നതിനുള്ള ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 24 ന് തിങ്കളാഴ്ച നടക്കും. രാവിലെ 7 മുതൽ വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്.വോട്ടെണ്ണൽ ഫെബ്രുവരി 25 ന് ചൊവ്വാഴ്ച നടക്കും.
നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി ആറാണ്. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഏഴിന് വെള്ളിയാഴ്ച നടക്കും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 10 തിങ്കളാഴ്ചയാണ്.ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റചട്ടം ജനുവരി 29 മുതൽ പ്രബല്യത്തിൽ വന്നിട്ടുണ്ട്.
ആലപ്പുഴ ജില്ലയിലെ ജി-33 കാവാലം ഗ്രാമപഞ്ചായത്ത് 03 പാലോടം വാർഡ്, ജി-36 മുട്ടാർ ഗ്രാമപഞ്ചായത്ത് 03 മിത്രക്കരി ഈസ്റ്റ് വാർഡ് എന്നിവിടങ്ങളിലും അന്നേദിവസം ഉപതിരഞ്ഞെടുപ്പ് നടക്കും