തിരുവല്ല: ഓട്ടത്തിനിടെ തേങ്ങ വീണ് നിയന്ത്രണം നഷ്ടപ്പെട്ട കാർ മരത്തിലിടിച്ച് തീപിടിച്ചു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. യുവതിയും രണ്ട് മക്കളുമാണ് കാറിലുണ്ടായിരുന്നത്. തിരുവല്ല കറ്റോട് – തിരുമൂലപുരം റോഡിൽ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.
കാറിന് മുകളിൽ തേങ്ങ വീഴുന്നത് കണ്ട് കാർ വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്. തുടർന്ന് വഴിയരികിൽ നിന്ന തെങ്ങിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. അൽപ്പസമയത്തിന് ശേഷം കാറിന് തീപിടിച്ചു. കാറിൽ ഉണ്ടായിരുന്ന മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല. അഗ്നിശമനസേന എത്തി കാറിന്റെ തീ അണച്ചു.