Thursday, December 25, 2025
No menu items!

subscribe-youtube-channel

HomeCareerകരുതലും കൈത്താങ്ങും...

കരുതലും കൈത്താങ്ങും : പരാതികള്‍ ഡിസംബര്‍ ആറുവരെ സമര്‍പ്പിക്കാം

പത്തനംതിട്ട : ജില്ലയില്‍ ഡിസംബര്‍ ഒമ്പത് മുതല്‍ 17 വരെ നടക്കുന്ന കരുതലും കൈത്താങ്ങും താലൂക്ക്തല പൊതുജന അദാലത്തിലേയ്ക്കുള്ള പരാതികള്‍ ഡിസംബര്‍ ആറുവരെ സമര്‍പ്പിക്കാം. https://karuthal.kerala.gov.in എന്ന വെബ്സൈറ്റില്‍ ഒറ്റതവണ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി വ്യക്തിഗത ലോഗിന്‍ ചെയ്തു പരാതി സമര്‍പ്പിക്കാം.

അദാലത്തില്‍ പരിഗണിക്കുന്ന വിഷയങ്ങള്‍, പരാതി സമര്‍പ്പിക്കാനുള്ള നടപടിക്രമം, സമര്‍പ്പിച്ച പരാതിയുടെ തല്‍സ്ഥിതി അറിയാനുള്ള സൗകര്യം തുടങ്ങിയവ വൈബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഇതോടൊപ്പം അക്ഷയകേന്ദ്രങ്ങള്‍ വഴിയും താലൂക്ക് ഓഫീസുകളിലായും പരാതി സമര്‍പ്പിക്കാം.

മന്ത്രിമാരായ വീണാ ജോര്‍ജും പി. രാജീവും അദാലത്തുകള്‍ക്ക് നേതൃത്വം നല്‍കും.

അദാലത്ത് നടക്കുന്ന താലൂക്ക്, തീയതി, വേദി എന്ന ക്രമത്തില്‍:

കോഴഞ്ചേരി- ഡിസംബര്‍ ഒമ്പത്, റോയല്‍ ഓഡിറ്റോറിയം പത്തനംതിട്ട.
മല്ലപ്പളളി-ഡിസംബര്‍ 10, സെന്റ് ജോണ്‍സ് ബഥനി ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഡിറ്റോറിയം, മല്ലപ്പളളി.
അടൂര്‍-ഡിസംബര്‍ 12, സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് പാരിഷ് ഹാള്‍, കണ്ണംകോട്, അടൂര്‍.
റാന്നി- ഡിസംബര്‍ 13, വളയനാട് ഓഡിറ്റോറിയം, റാന്നി.
തിരുവല്ല- ഡിസംബര്‍ 16, ശ്രീഭദ്രാ ഓഡിറ്റോറിയം, മുത്തൂര്‍, തിരുവല്ല
കോന്നി- ഡിസംബര്‍ 17, രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയം, പ്രമാടം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Result : 28/05/2024 Sthree Sakthi SS 417

1st Prize Rs.7,500,000/- (75 Lakhs) SM 986255 (THIRUVANANTHAPURAM) Consolation Prize Rs.8,000/- SA 986255 SB 986255 SC 986255 SD 986255 SE 986255 SF 986255 SG 986255 SH 986255 SJ...

അതിരപ്പിള്ളിയിൽ മസ്തകത്തിന് മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ മയക്കുവെടി വെച്ചു

തൃശൂർ : അതിരപ്പിള്ളി വനമേഖലയിൽ മസ്തകത്തിന് മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ മയക്കുവെടി വെച്ചു.ചീഫ് വെറ്ററിനറി സർജൻ അരുൺ സഖറിയയും സംഘവുമാണ് മയക്കുവെടി വെച്ചത് .മയക്കു വെടിയേറ്റ ആന കാട്ടിലേക്ക് നീങ്ങി. വെറ്റിലപ്പാറ...
- Advertisment -

Most Popular

- Advertisement -