തിരുവനന്തപുരം : വിദ്യാർഥിനിയെ അദ്ധ്യാപകൻ പീഡിപ്പിച്ചുവെന്ന വിവരം മറച്ചുവെച്ച സ്കൂളിനെതിരേ പോക്‌സോ കേസ്. തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി കൗൺസിലിങ്ങിനിടയാണ് പീഡന വിവരം വെളിപ്പെടുത്തിയത്. സ്കൂൾ അധികൃതർ അധ്യാപകനെ സസ്പെൻഡ് ചെയ്തുവെങ്കിലും പോലീസില്‍ പരാതി നൽകിയില്ല. കുട്ടിയുടെ രക്ഷിതാക്കളാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വിദ്യാർഥിയെ പീഡിപ്പിച്ച അധ്യാപകൻ അരുൺ മോഹനെ പോലീസ് അറസ്റ്ചെയ്തു .ഇയാൾ റിമാൻഡിലാണ് .പീഡനവിവരം അറിഞ്ഞിട്ടും മറച്ചുവെച്ചതിനാണ് സ്‌കൂളിനെതിരെ കേസെടുത്തത്.
