Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsKochiആ​റു​വ​യ​സു​കാ​രി​ അദിതിയെ...

ആ​റു​വ​യ​സു​കാ​രി​ അദിതിയെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ് ; പി​താ​വി​നും ര​ണ്ടാ​ന​മ്മ​യ്‌ക്കും ജീ​വ​പ​ര്യ​ന്തം

കൊ​ച്ചി : കോ​ഴി​ക്കോ​ട് ആ​റു​വ​യ​സു​കാ​രിയെ പട്ടിണിക്കിട്ടും പീഡിപ്പിച്ചും കൊലപ്പെടുത്തി​യ കേ​സി​ൽ പി​താ​വി​നും ര​ണ്ടാ​ന​മ്മ​യ്‌ക്കും ജീ​വ​പ​ര്യ​ന്തം ത​ട​വ്. ക്രൂരമായ ശാരീരിക പീഡനത്തിനിരയായി അദിതി എസ്. നമ്പൂതിരി(6) മരിച്ച കേസിലാണ്‌ അച്ഛൻ തിരുവമ്പാടി തട്ടേക്കാട്ട് ഇല്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയ്ക്കും രണ്ടാനമ്മ ദേവിക എന്ന റംലത്ത് ബീഗത്തിനും ഹൈക്കോടതി ജീ​വ​പ​ര്യ​ന്തം തടവ് ശിക്ഷ വിധിച്ചത് .

2013 ഏ​പ്രി​ൽ 29നാ​ണ്‌ പെൺകുട്ടി മരിച്ചത് .പത്തു മാസത്തോളം കൊടിയ പീഡനമാണ് കുട്ടിയും സഹോദരനായ അരുണും നേരിട്ടത് .അദിതിയുടെ അമ്മ ശ്രീജ അന്തർജനം വാഹനാപകടത്തിൽ മരിച്ചതിനു ശേഷമാണ് അച്ഛൻ റംലത്ത് ബീഗത്തിനെ വിവാഹം കഴിച്ചത് .മതിയായ ഭക്ഷണം നൽകാതെ പട്ടിണിക്കിടുക, വീട്ടിലെ കഠിനമായ ജോലികൾ ചെയ്യിപ്പിക്കുക,ക്രൂരമായി മര്ദിക്കുക തുടങ്ങിയ പീഡനങ്ങൾ കുട്ടികൾ നേരിട്ടിരുന്നു .വയറിന്റെ പിൻഭാഗത്തും വശങ്ങളിലും ഏറ്റ ഗുരുതര പരുക്കിനെത്തുടർന്നാണ് അദിതി മരിച്ചത്. പെ​ൺ​കു​ട്ടി​യു​ടെ സ​ഹോ​ദ​രൻ അരുണിന്റെ സാക്ഷി​മൊ​ഴിയാണ് കേ​സി​ൽ നി‍ർണ്ണായകമായത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തൃശൂരിൽ അമ്മയും കുഞ്ഞും മരിച്ച നിലയിൽ

തൃശ്ശൂർ : തൃശ്ശൂർ അടാട്ട് അമ്പലക്കാവിൽ അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തി.കാനാട്ട് വീട്ടിൽ മോഹിത്തിന്റെ ഭാര്യ ശിൽപ (30), മകൻ അക്ഷയ് ജിത്ത് (5) എന്നിവരാണ് മരിച്ചത് .ഭർത്താവിന്റെ വീട്ടിലാണ് ശില്പയെയും...

സഖറിയാസ് മാർ അത്തനാസിയോസിന്റെ 48-ാമത് ഓർമപ്പെരുന്നാൾ ഇന്നും നാളെയും

തിരുവല്ല : മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിഭദ്രാസന അധ്യക്ഷനായിരുന്ന സഖറിയാസ് മാർ അത്തനാസിയോസിന്റെ 48-ാമത് ഓർമപ്പെരുന്നാൾ ഇന്നും നാളെയും തിരുവല്ല സെന്റ് ജോൺസ് കത്തീഡലിൽ നടക്കും. ഇന്ന് വൈകിട്ട് 6ന് സന്ധ്യാപ്രാർഥനയും കബറിൽ...
- Advertisment -

Most Popular

- Advertisement -