കോട്ടയം : കൃഷി ഭൂമി ഇ എസ് എ ആക്കാനുള്ള നീക്കത്തിലൂടെ കർഷക സമൂഹത്തോട് ചെയ്യുന്ന നീതികേടിനെതിരെയും നിലവിലെ വഖഫ് നിയമത്തിൽ പൊതുജനത്തിന് ബുദ്ധിമുട്ടാണ്ടാകുന്ന നിയമങ്ങളിൽ ഭേദഗതികൾ ആവശ്യപ്പെട്ടു കൊണ്ടും കത്തോലിക്ക കോൺഗ്രസ് ചങ്ങനാശ്ശേരി അതിരൂപത സമിതി ഒക്ടോബർ 1 വൈകിട്ട് 5:00 ന് കോട്ടയം ഗാന്ധി പ്രതിമയ്ക്കു മുമ്പിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കും.
കേന്ദ്ര മാനദണ്ഡ പ്രകാരം ചതുരശ്ര കിലോമീറ്ററിൽ നൂറിൽ കൂടുതൽ ജനസംഖ്യ ഉള്ളതും 20% ത്തിൽ താഴെ വനഭൂമി ഉള്ളതുമായ വില്ലേജുകൾ ഇ എസ് എ യിൽ ഉൾപ്പെടുകയില്ല എന്നതിനാൽ, ആറാം ഇ എസ്സ് എ കരട് വിജ്ഞാപനത്തിലുടെ ഇത്തരം വില്ലേജുകളെ ലിസ്റ്റിൽ നിന്നും ഒഴിവാക്കുകയും അല്ലാത്ത വില്ലേജുകളിലെ വനഭൂമി സർവ്വേ നമ്പർ അടിസ്ഥാനത്തിൽ കണ്ടെത്തി ഇ എസ് എ വില്ലേജ് ആയി പുനർനാമകരണം നടത്തി അവ കേന്ദ്രത്തിന് സമർപ്പിക്കുവാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും കത്തോലിക്കാ കോൺഗ്രസ് ഈ പ്രതിഷേധ സായാഹ്നത്തിൽ ആവശ്യമുയർത്തും.
നിലവിലുളള വഖഫിൻറെ കാര്യത്തിലുള്ള ഏതു തർക്കത്തിലും അന്തിമവിധി വഖഫ് ബോർഡിൻറേതായിരിക്കുന്നതിനാൽ അതിനെതിരെ ഹൈക്കോടതിയിലോ സുപ്രീം കോടതിയിലോ അപ്പീൽ പോകാൻ സാധ്യമല്ല. ഈ അവകാശ വാദത്തിൻ്റെ പിൻ ബലത്തിൽ മുനമ്പം പോലെയുള്ള സ്ഥലങ്ങളിൽ തീറ് വാങ്ങിയ ഭൂമിയിൽ നിന്ന് മത്സ്യതൊഴിലാളികളെ കുടിയിറക്കുവാനുള്ള നടപടിയിൽ ശക്തമായ പ്രതിഷേധവും ഇതിൻ്റെ ഭാഗമാകും.
അതിരൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ചാമക്കാല ഉദ്ഘാടനം ചെയ്യും. പ്രസിഡൻ്റ് ബിജു സെബാസ്റ്റ്യൻ പടിഞ്ഞാറേവീട്ടിൽ അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി ബിനു ഡൊമിനിക് നടുവിലേഴം, ട്രഷറർ ജോസ് ജോൺ വെങ്ങാന്തറ, ഗ്ലോബൽ തുടങ്ങിയവർ പങ്കെടുക്കും.