കൊച്ചി : തന്റെ പുസ്‌തകത്തിലൂടെ സൂര്യനെല്ലി പീഡനക്കേസിലെ അതിജീവിതയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയ മുൻ ഡിജിപി സിബി മാത്യൂസിനെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവ്. സൂര്യനെല്ലിക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ കെ ജോഷ്വയാണ് സിബി മാത്യൂസിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
സിബി മാത്യൂസിന്‍റെ നിർഭയം ഒരു ഐപിഎസ്. ഓഫിസറുടെ അനുഭവക്കുറിപ്പുകള്‍’ എന്ന പുസ്തകത്തിലാണ് അതിജീവിതയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയത് .മാതാപിതാക്കളുടെ പേരും അവർ താമസിക്കുന്ന സ്ഥലവും അതിജീവിത പഠിച്ച സ്കൂളിന്റെ പേരുമെല്ലാം വിശദമായി പുസ്തകത്തിലുണ്ട് .ഇത് 228എ വകുപ്പിന്റെ ലംഘനമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി .