തിരുവല്ല: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രവും ചക്കുളത്തമ്മ സേവാസമിതിയുടെയും ആഭിമുഖ്യത്തിൽ തുടങ്ങിയ ഭക്തജന സേവാകേന്ദ്രത്തിന്റെ പ്രവർത്തനോദ്ഘാടനം ഡോ ഗീവർഗീസ് മാർ കൂറിലോസ് മെത്രോപോലീത്ത നിർവഹിച്ചു. ചക്കുളത്തുകാവ് പൊങ്കാലയിൽ പങ്കെടുക്കുന്ന ഭക്തർക്ക് സഹായമെത്തിക്കുക എന്നതാണ് സേവാകേന്ദ്രത്തിന്റെ ലക്ഷ്യം.
ചടങ്ങിൽ ചക്കുളത്തമ്മ സേവാ സമിതി ചെയർമാൻ ഹരി പി നായർ അധ്യക്ഷത വഹിച്ചു.
ചക്കുളത്തുകാവ് ക്ഷേത്രം മുഖ്യ കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി, അനുഗ്രഹ പ്രഭാഷണം നടത്തി. യുഡിഎഫ് ജില്ലാ ചെയർമാൻ അഡ്വ. വർഗീസ് മാമ്മൻ മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം കെ ആർ. പ്രതാപചന്ദ്രവർമ്മ, മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ട് എം സലിം, മുൻ മുൻസിപ്പൽ ചെയർമാൻ ആർ ജയകുമാർ, ചക്കുളത്തമ്മ സേവാ സമിതി സെക്രട്ടറി വി ആർ രാജേഷ്, ഷാജി തിരുവല്ല, സുരേഷ് കാവുംഭാഗം, അജിത്ത് പിഷാരത്ത്, ഷെൽട്ടൻ വി റാഫേൽ,രാധാകൃഷ്ണൻ കുറ്റൂർ എന്നിവർ പ്രസംഗിച്ചു.






