എടത്വ : ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവത്തൊടനുബന്ധിച്ച് പന്തൽ കാൽനാട്ടു കർമ്മം നടന്നു. കാൽനാട്ടു കർമ്മം ക്ഷേത്ര മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ നിർവ്വഹിച്ചു.
ചക്കുളത്തുകാവിലെ പ്രസിദ്ധമായ കാർത്തിക പൊങ്കാല മഹോത്സവം ഡിസംബർ 4 വ്യാഴാഴ്ച നടക്കും. കേരളത്തിനകത്തും പുറത്തും നിന്നുമുള്ള ലക്ഷക്കണക്കിന് വിശ്വാസികൾ പൊങ്കാലയിൽ പങ്കെടുക്കും. പൊങ്കാല കൂപ്പൺ വിതരണം ആരംഭിച്ചു. പൊങ്കാലയുടെ വരവ് അറിയിച്ചുള്ള നിലവറ ദീപം തെളിയിക്കൽ നവംബർ 30 നും, കാർത്തിക സ്തംഭം ഉയർത്തൽ നവംബർ 23 നും നടക്കുമെന്ന് ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അറിയിച്ചു.
ക്ഷേത്ര മേൽശാന്തിമാരായ അശോകൻ നമ്പൂതിരി ,രഞ്ചിത്ത് ബി നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി, മീഡിയ കോഡിനേറ്റർ അജിത്ത് കുമാർ പിഷാരത്ത്, ചക്കുളത്തമ്മ ഡക്കറേഷൻ മനോജ്, ഉത്സവ കമ്മറ്റി അംഗങ്ങളും നിരവധി വിശ്വാസികളും കാൽനാട്ടു കർമ്മത്തിൽ പങ്കെടുത്തു.

ചക്കുളത്തുകാവ് പൊങ്കാല പന്തൽ കാൽനാട്ടു കർമ്മം





