കോഴഞ്ചേരി : അയിരൂർ ചെറുകോൽപ്പുഴയിൽ വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ 101- മത് സമാധിദിനാചരണം ഹിന്ദുമത മഹാമണ്ഡലത്തിന്റെ നേതൃത്വത്തിൽ വിദ്യാധിരാജ സ്മൃതിമണ്ഡപത്തിൽ നടന്നു. രാവിലെ ഗണപതി ഹോമം, വിദ്യാധിരാജ സഹസ്രനാമജപം, ഭാഗവതപാരായണം എന്നിവയോടു കൂടിയാണ് സമാധിദിനാചരണം ആരംഭിച്ചത്.
വൈസ് പ്രസിഡന്റുമാരായ അഡ്വ. കെ ഹരിദാസ്, മാലേത്തു സരളാ ദേവി , കെ. കെ ഗോപിനാഥൻ നായർ, ജനറൽ സെക്രട്ടറി എ. ആർ വിക്രമൻ പിള്ള എന്നിവർ പുഷ്പാർച്ചനയ്ക്കും തുടർന്നു ലഹരിവിരുദ്ധപ്രതിജ്ഞ ചൊല്ലിക്കൊടുന്നതിനും നേതൃത്വം നൽകി.
ട്രഷറർ റ്റി. കെ സോമനാഥൻ നായർ, സെക്രട്ടറിമാരായ അഡ്വ. ഡി രാജഗോപാൽ, ജി രാജ് കുമാർ, കെ ആർ വേണുഗോപാൽ, എം. റ്റി ഭാസ്കര പണിക്കർ, എം ആർ ജഗൻ മോഹൻ ദാസ്, വി കെ രാജഗോപാൽ, ശ്രീജിത്ത് അയിരൂർ, സി. ജി പ്രദീപ് കുമാർ, പി ആർ ഷാജി, അനിരാജ് ഐക്കര, രാധാ എസ് നായർ, റ്റി. ആർ ഗോപാലകൃഷ്ണൻ നായർ, ജി രമേശ്, രവി കുന്നക്കാട്ട്, പുഷ്പ അനിൽ, പ്രീത ബി നായർ, പദ്മിനി ആർ നായർ, പ്രസന്ന വേണുഗോപാൽ, മോഹൻ ജി നായർ, ടി. വി ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.