Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaചേർത്തല- തുറവൂർ-...

ചേർത്തല- തുറവൂർ- പമ്പ കെഎസ്ആർടിസി ബസ് സർവീസ് ഫ്‌ലാഗ് ഓഫ് ചെയ്തു

ചേർത്തല: ചേർത്തല- തുറവൂർ- പമ്പ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് സർവീസ് മന്ത്രി പി പ്രസാദ് ഫ്‌ലാഗ് ഓഫ് ചെയ്തു. കൃഷിമന്ത്രി പി പ്രസാദിന്റെ ആവശ്യപ്രകാരമാണ് മണ്ഡല- മകരവിളക്ക് കാലത്ത് തുറവൂർ മഹാക്ഷേത്രത്തെയും ശബരിമലയെയും ബന്ധിപ്പിച്ച് കെഎസ്ആർടിസി ബസ് സർവീസ് അനുവദിച്ചത്.

ചേർത്തല, തുറവൂർ ആലപ്പുഴ, അമ്പലപ്പുഴ, തിരുവല്ല, പത്തനംതിട്ട വഴിയാണ് സർവീസ്.  രാവിലെ  6.40ന് തുറവൂരിൽ നിന്നും പുറപ്പെട്ട് ഉച്ചയ്ക്ക് ഒരു മണിക്ക് പമ്പയിൽ എത്തുന്ന രീതിയിലാണ് സർവീസിന്റെ സമയക്രമം. തുറവൂരിൽ നിന്നും പമ്പയ്ക്ക് 290 രൂപയും ചേർത്തലയിൽ നിന്ന് പമ്പയിലേക്ക് 283 രൂപയുമാണ് ടിക്കറ്റ് നിരക്ക്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല സ്വർണക്കൊള്ള : തന്ത്രി കണ്ഠരര് രാജീവർ അറസ്റ്റിൽ

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തു .ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയിലേക്ക് കൊണ്ടുവന്നതും സ്വാധീനം ഉണ്ടാക്കി കൊടുത്തതും തന്ത്രിയെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ .പോറ്റി...

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ  നിറപുത്തരി ആഘോഷം : കതിർകറ്റകൾ ഏറ്റു വാങ്ങി

തിരുവനന്തപുരം :  ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ കർക്കിടക മാസത്തിലെ നിറപുത്തരി ആഘോഷത്തിനുള്ള കതിർകറ്റകൾ ഏറ്റു വാങ്ങി.  തിരുവനന്തപുരം നഗരസഭ പുത്തരിക്കണ്ടത്ത് നട്ട കതിർകറ്റകൾ ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ  മേയർ ആര്യ രാജേന്ദ്രനിൽ...
- Advertisment -

Most Popular

- Advertisement -