തിരുവനന്തപുരം: വിദേശ സന്ദർശനത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തലസ്ഥാനത്ത് തിരിച്ചെത്തി.ഇന്ന് പുലർച്ചെ 3.15 നുള്ള വിമാനത്തിലാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തിയത് .നാളെ കേരളത്തിൽ തിരിച്ചെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. മുഖ്യമന്ത്രിക്കൊപ്പം ഭാര്യയും പേരക്കുട്ടിയുമുണ്ടായിരുന്നു.
ഈ മാസം ആറിനാണ് മുഖ്യമന്ത്രി വിദേശത്തേക്ക് പോയത്.ദുബായ്, സിംഗപൂർ, ഇന്തോനീഷ്യ എന്നീ രാജ്യങ്ങളിലാണ് അദ്ദേഹം സന്ദർശനം നടത്തിയത്.പകരം ചുമതല ആർക്കും നൽകാതെയുള്ള വിദേശയാത്രക്കെതിരെ പ്രതിപക്ഷം വിമർശനം ഉന്നയിച്ചിരുന്നു.