Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsമധ്യവേനലവധിക്കാലത്ത് ക്ലാസുകൾ...

മധ്യവേനലവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നത് വിലക്കി ബാലാവകാശ കമ്മിഷൻ

തിരുവനന്തപുരം : മധ്യവേനലവധിക്കാലത്ത് ക്ലാസ് നടത്തുന്നത് വിലക്കി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകൾ 2024 -25 അധ്യായന വർഷത്തിലും കർശനമായി നടപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടു. ഉത്തരവ് നടപ്പാക്കുന്നുണ്ടോ എന്ന് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കൃത്യമായി പരിശോധിക്കണമെന്നും ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു. സ്വകാര്യ ട്യൂഷൻ സെന്ററുകളുടെ സമയക്രമം രാവിലെ 7.30 മുതൽ 10.30 വരെ എന്നത് ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവിക്കും കമ്മീഷൻ നിർദ്ദേശം നൽകി. കമ്മിഷൻ അധ്യക്ഷൻ കെ.വി. മനോജ് കുമാർ, അംഗം ഡോ. വിൽസൺ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാധ്യമങ്ങളെ കാണും

തിരുവനന്തപുരം : വിവാദങ്ങൾക്കിടയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാധ്യമങ്ങളെ കാണും.രാവിലെ 11 മണിക്കാണ് അദ്ദേഹം വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്. ഹിന്ദു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലെ മലപ്പുറം പരാമർശം ,പി ആർ ഏജൻസി വിവാദം...

കാർഡിയോളോജിസ്റ്  ഡോ സാജൻ അഹമ്മദ് വിജയി

അടൂർ: അടൂർ ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും  കാർഡിയോളജി വിഭാഗം മേധാവിയുമായ  ഡോ സാജൻ അഹമ്മദ് ഷോക്ക് വേവ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യയിൽ നടന്ന നൂറില്പരം ആൻജിയോപ്ലാസ്റ്റികളിൽ നിന്നും ടോപ് ഷോക്ക്...
- Advertisment -

Most Popular

- Advertisement -