കോഴിക്കോട്:തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ ഇന്നലെ രാത്രിയിൽ ഉണ്ടായ എൽഡിഫ് -യുഡിഫ് സംഘട്ടനത്തിൽ സാരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുഡിഎഫുകാരെ ആശുപത്രിയിൽ നിന്നും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ലിജാസ് മാവട്ടയില്‍, ജാസര്‍ തയ്യുള്ളതില്‍, സമീര്‍ മാപ്പറ്റ, വികാസ് എന്നിവരെയാണ് രാവിലെ പൊലീസ് ആശുപത്രിയിലെത്തി കസ്റ്റഡിയിൽ എടുത്തത്. പൊലീസിന്റെ നടപടിയിൽ യുഡിഎഫ് പ്രവർത്തകർ പ്രതിഷേധിച്ചു. പരുക്കേറ്റവരെ നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നു യുഡിഎഫ് ആരോപിച്ചു