കണ്ണൂർ : എ.ഡി.എം നവീന്‍ ബാബുവന്റെ ആത്മഹത്യയില്‍ പിപി ദിവ്യയുടെ അറസ്റ്റ് ആവശ്യപ്പെട്ട് കമ്മിഷണര്‍ ഓഫീസിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. നേതാക്കളെ അറസ്റ്റ് ചെയ്തു കൊണ്ടുവന്ന കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനു മുന്നിൽ ബിജെപി പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
അതേസമയം ,കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പി.പി. ദിവ്യ പഞ്ചായത്ത് അംഗത്വം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ വൻ പ്രതിഷേധം ഉയർത്തി. പ്രതിഷേധം ശക്തമായതോടെ ഭരണ സമിതിയോഗം അവസാനിപ്പിച്ചു.