Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeEducationടെക്‌നിക്കൽ ഹയർ...

ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ പതിനൊന്നാം ക്ലാസ് പ്രവേശനം

തിരുവനന്തപുരം : കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ 2025-26 അധ്യയന വർഷത്തിൽ 11 സ്റ്റാന്റേർഡ് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. thss.ihrd.ac.in വെബ്‌സൈറ്റ് മുഖേന ഓൺലൈൻ ആയും അതാത് സ്‌കൂളുകളിൽ നേരിട്ടെത്തി ഓഫ്‌ലൈനായും അപേക്ഷ സമർപ്പിക്കാം.

ഓൺലൈൻ മുഖേന അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മേയ് 27ന് വൈകിട്ട് 5 മണി. രജിസ്‌ട്രേഷൻ ഫീസായ 110 രൂപ (എസ്.സി/എസ്.റ്റി വിദ്യാർഥികൾക്ക് 55 രൂപ) ഓൺലൈനായി അതാത് സ്‌കൂളുകളുടെ ബാങ്ക് അക്കൗണ്ട് മുഖേനയും സ്‌കൂൾ ക്യാഷ് കൗണ്ടറിൽ നേരിട്ടും അടയ്ക്കാവുന്നതാണ്. ഓൺലൈനായി അപേക്ഷിക്കുന്നവർക്ക് രജിസ്‌ട്രേഷൻ ഫീസ് അടച്ചതിന് ശേഷം രജിസ്ട്രഷേൻ ഫീസ് അടച്ചതിന്റെ വിശദവിവരങ്ങൾ thss.ihrd.ac.in ഓൺലൈൻ ലിങ്കിൽ നൽകണം.

ഓഫ്‌ലൈനായി അപേക്ഷിക്കുന്നവർ അപേക്ഷയും അനുബന്ധരേഖകളും രജിസ്‌ട്രേഷൻ ഫീസും സഹിതം (രജിസ്‌ട്രേഷൻ ഫീസ് അതാത് പ്രിൻസിപ്പാൾമാരുടെ പേരിലെടുത്ത ഡിമാന്റ് ഡ്രാഫ്റ്റായും സ്‌കൂൾ ക്യാഷ് കൗണ്ടറിലും അടയ്ക്കാവുന്നതാണ്) മേയ് 28ന് വൈകിട്ട് 4 നകം ബന്ധപ്പെട്ട സ്‌കൂളുകളിൽ സമർപ്പിക്കണം.

അപേക്ഷ സമർപ്പിക്കുന്നതിനുള്ള ലിങ്ക് ഐ.എച്ച്.ആർ.ഡിയുടെ വെബ്‌സൈറ്റ് ആയ ihrd.ac.in ൽ ലഭ്യമാണ്. വിശദ വിവരങ്ങൾ www.ihrd.ac.in ലും അതാതു സ്‌കൂളുകളുടെ വെബ്‌സൈറ്റിലും ലഭിക്കും. ഫോൺ: 9447242722.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 25-09-2024 Fifty Fifty FF-112

1st Prize Rs.1,00,00,000/- FU 212949 (ERNAKULAM) Consolation Prize Rs.8,000/- FN 212949 FO 212949 FP 212949 FR 212949 FS 212949 FT 212949 FV 212949 FW 212949 FX 212949...

തിരുവനന്തപുരത്ത് കാട്ടാന ആക്രമണത്തിൽ 54-കാരൻ മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം പാലോട് 54-കാരൻ മരിച്ചത് കാട്ടാനയുടെ ആക്രമണത്തിലെന്ന് സ്ഥിരീകരണം.കുളത്തൂപ്പുഴ വനം റെയ്ഞ്ച്  പരിധിയില്‍പ്പെട്ട വെന്‍കൊല്ല ഇലവുപാലം അടിപറമ്പ് തടത്തരികത്തുവീട്ടില്‍ ബാബു(54)വാണ് കൊല്ലപ്പെട്ടത്. നാലു ദിവസമായി ബാബുവിനെ കാണാനില്ലായിരുന്നു. ബന്ധുക്കൾ നടത്തിയ...
- Advertisment -

Most Popular

- Advertisement -