Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaക്ലസ്റ്റർ അധിഷ്ഠിത...

ക്ലസ്റ്റർ അധിഷ്ഠിത ഫല വർഗ്ഗ കൃഷി: സംസ്ഥാന തല ഉദ്ഘാടനം 22ന് മുഹമ്മയിൽ

ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ നാലാം നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെട്ട പോഷകസമൃദ്ധി മിഷന്റെ ഭാഗമായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മുഖേന നടപ്പിലാക്കുന്ന ക്ലസ്റ്റർ അധിഷ്ഠിത ഫല വർഗ്ഗ കൃഷിയുടെ സംസ്ഥാനതല ഉദ്ഘാടനം  22ന് രാവിലെ പത്തുമണിക്ക് കൃഷി മന്ത്രി പി പ്രസാദ് നിർവഹിക്കും. മുഹമ്മ ഗവൺമെൻറ് സംസ്കൃത സ്കൂളിന് എതിർവശമുള്ള പുരയിടത്തിലാണ് ഉദ്ഘാടനച്ചടങ്ങ്. മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സ്വപ്ന ഷാബു അധ്യക്ഷതവഹിക്കും. കെ സി വേണുഗോപാൽ എംപി മുഖ്യാതിഥിയാകും.

സംസ്ഥാന തലത്തിൽ ഫലവർഗവിളകളുടെ കൃഷി വിസ്തൃതി വർദ്ധിപ്പിക്കുക, ഉൽപ്പാദനക്ഷമത വർധിപ്പിക്കുക, സമൂഹത്തിൻറെ പോഷക സുരക്ഷ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളുമായിട്ടാണ് പദ്ധതി ആരംഭിച്ചിട്ടുള്ളത്.

നാടൻ ഫലവർഗ വിളകളായ മാവ് ,പ്ലാവ്,വാഴ, പപ്പായ എന്നിവയ്ക്കൊപ്പം മാങ്കോസ്റ്റിൻ,റംബൂട്ടാൻ, ഡ്രാഗൺ ഫ്രൂട്ട്,അവക്കാഡോ തുടങ്ങിയ വിളകളെയും ക്ലസ്റ്റർ അധിഷ്ഠിത കൃഷിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി 

ന്യൂഡൽഹി: ഇതിഹാസ ഗായിക ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ താൻ വളരെയധികം ദുഃഖിതയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വൈവിധ്യമാർന്ന ശബ്ദങ്ങളിൽ ഒരാളായിരുന്നു ആശാ ഭോസ്‌ലെ എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. രാജ്യത്തെ...

ആശാസമരത്തെ അനുഭാവപൂർവ്വം കാണണം : പരിശുദ്ധ കാതോലിക്കാബാവാ

കോട്ടയം :  തിരുവനന്തപുരം സെക്രട്ടറിയറ്റ് പടിക്കൽ ആശാ പ്രവർത്തകർ നടത്തുന്ന സമരത്തെ അധികാരികൾ അനുഭാവപൂർവ്വം കാണണമെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ. ഔദ്യോഗിക...
- Advertisment -

Most Popular

- Advertisement -