Thursday, December 12, 2024
No menu items!

subscribe-youtube-channel

HomeNewsപെൻഷൻ തട്ടിപ്പിൽ...

പെൻഷൻ തട്ടിപ്പിൽ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : ക്ഷേമ പെൻഷൻ തട്ടിപ്പിൽ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങുന്നത് വ്യക്തമായ പശ്ചാത്തലത്തിലാണ് സർക്കാർ തീരുമാനം .

തട്ടിപ്പുകാണിച്ചവര്‍ക്കെതിരെ വകുപ്പ് തലത്തില്‍ അച്ചടക്ക നടപടിയെടുക്കും. കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടപ്പിക്കും. അനര്‍ഹര്‍ കയറിക്കൂടാന്‍ സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും അനര്‍ഹമായി പെന്‍ഷന്‍ വാങ്ങുന്ന ജീവനക്കാര്‍ അല്ലാത്തവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ ക്ഷേമപെന്‍കാരുടെ അര്‍ഹത വിലയിരുത്താനും ധനവകുപ്പ് പരിശോധന തുടരാനും ഇന്ന് ചേർന്ന പ്രത്യേക യോഗത്തിൽ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സ്കൂട്ടറിൽ സഞ്ചരിച്ച് ചാരായ വിൽപന നടത്തിവന്ന 2 പേരെ  എക്സൈസ് സംഘം പിടികൂടി.

ചിറ്റാർ : ഡ്രൈ ഡേയിൽ സ്കൂട്ടറിൽ സഞ്ചരിച്ച് ചാരായ വിൽപന നടത്തിവന്ന 2 പേരെ ചിറ്റാർ എക്സൈസ് സംഘം പിടികൂടി. സീതത്തോട് കോട്ടക്കുഴി പുതുപറമ്പിൽ ജയേഷ് കുമാറിനെ (38) 3 ലീറ്റർ വാറ്റ്...

കെജ്‌രിവാളിനെതിരെ സിബിഐ എടുത്ത കേസിലെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

ന്യൂഡൽഹി : മദ്യനയ അഴിമതി കേസിൽ സിബിഐ എടുത്ത കേസിൽ കെജ്‌രിവാളിന് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചില്ല. വിചാരണ കോടതിയെ സമീപിക്കാൻ കോടതി നിർദേശം നൽകി. നിയമവിരുദ്ധമായാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു...
- Advertisment -

Most Popular

- Advertisement -