തിരുവല്ല : കാവുംഭാഗം തിരു – ഏറങ്കാവ് ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ദേവസ്വം ഭരണസമിതിയും സക്ഷമ തിരുവല്ല താലൂക്ക് സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന സമൂഹ നേത്രദാന യജ്ഞ( മിഴി -2026)ത്തിൻ്റെ ബ്രോഷർ പ്രകാശനം ചെയ്തു. തിരുവല്ലാ അമൃതാനന്ദമയി മഠം അദ്ധ്യക്ഷ സ്വാമിനി ഭവ്യാമൃത പ്രാണ ദേവസ്വം വൈസ് പ്രസിഡൻ്റ് അശോക് അക്കരപ്പറമ്പിലിനു നൽകി ചടങ്ങ് നിർവ്വഹിച്ചു.
സക്ഷമ താലൂക്ക് സെക്രട്ടറി പി.കെ. ഗോപിദാസ്, ദേവസ്വം പ്രസിഡൻ്റ് ഗോവിന്ദൻ നമ്പൂതിരി, യജ്ഞാചാര്യൻ മണികണ്ഠ വാര്യർ, രാധാകൃഷ്ണൻ വേണാട്ട്, ശ്രീലേഖ ശ്രീനിവാസ് , മീനു ജോബി എന്നിവർ പങ്കെടുത്തു.






