Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNew Delhiസ്വാതി മലിവാളിനെ...

സ്വാതി മലിവാളിനെ മർദിച്ച പരാതി : കെജ്രിവാളിന്റെ പിഎ യെ അറസ്റ്റ് ചെയ്‌തു

ന്യൂഡൽഹി : എഎപി എംപി സ്വാതി മലിവാളിനെ മർദിച്ച പരാതിയിൽ അരവിന്ദ് കെജ്രിവാളിന്റെ പിഎ വൈഭവ് കുമാറിനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. കെജ്രിവാളിന്റെ വസതിയിൽ നിന്നാണ് വൈഭവിനെ അറസ്റ്റ് ചെയ്തത്. സംഭവം വിവാദമായതോടെ വൈഭവ് ഒളിവിൽ പോകുകയായിരുന്നു .

വൈഭവിനെ കണ്ടെത്താനായി നാല് സംഘങ്ങളായി തിരിഞ്ഞ് പൊലീസ് പഞ്ചാബിൽ തിരച്ചിൽ നടത്തുന്നതിനിടെ ലഭിച്ച സൂചനയെത്തുടർന്നാണ് കേജ്‌രിവാളിന്റെ വീട്ടിൽ പരിശോധന നടത്തി ഇയാളെ അറസ്റ്റ് ചെയ്തത്.

മേയ് 13ന് കേജ്‌രിവാളിനെ കാണാനായി ഔദ്യോഗിക വസതിയിലെത്തിയ തന്നെ വൈഭവ് കുമാർ ക്രൂരമായി ആക്രമിച്ചെന്നാണ് സ്വാതി മലിവാളിന്റെ പരാതി. അതിനിടെ സ്വാതി മലിവാളിന്റെ ശരീരത്തിൽ പരിക്കുകളുണ്ടെന്ന ദില്ലി എയിംസിന്റെ വൈദ്യ പരിശോധനാ ഫലം പുറത്ത് വന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇടപാടുകള്‍ സുരക്ഷിതമാക്കാന്‍ പുതിയ ഫീച്ചറുമായി പേടിഎം :  പിന്‍ ടൈപ്പ് ചെയ്യേണ്ട ആവശ്യമില്ല

ന്യൂഡല്‍ഹി: ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ പുതിയ ഫീച്ചറുമായി പേടിഎം. യുപിഐ പേയ്മെന്റുകള്‍ അപ്രൂവ് ചെയ്യുന്നതിന് ഉപയോക്താക്കള്‍ക്ക് ഫിംഗര്‍പ്രിന്റ് അല്ലെങ്കില്‍ ഫേസ് ഐഡി ഉപയോഗിക്കാന്‍ അനുവദിക്കുന്നതാണ് ഫീച്ചര്‍. ഇനി ഓരോ ഇടപാടിനും ഉപയോക്താക്കള്‍ക്ക് പിന്‍...

രുചിയുടെ താള പെരുമയിൽ ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി

പത്തനംതിട്ട: രുചിയുടെ താള പെരുമയിൽ ചരിത്രപ്രസിദ്ധമായ ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി. പാർത്ഥസാരഥി ക്ഷേത്രത്തിനു മുമ്പിലെ ആനക്കൊട്ടിലിൽ ഭദ്രദീപം തെളിയിച്ച് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്തു. കലയുടെയും...
- Advertisment -

Most Popular

- Advertisement -