Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsകെട്ടിട അവശിഷ്ടത്തിലെ...

കെട്ടിട അവശിഷ്ടത്തിലെ ഇരുമ്പ് സാധനങ്ങൾ മോഷണം പോകുന്നതായി പരാതി

തിരുവല്ല : കാവുംഭാഗത്തെ സമീപ പ്രദേശങ്ങളിൽ കെട്ടിട അവശിഷ്ടങ്ങളിലെ ഇരുമ്പ് സാധനങ്ങൾ മോഷണം പോകുന്നതായി വ്യാപക പരാതി. വീട് പൊളിക്കുന്നിടത്തെയും വിട് പണി നടക്കുന്നിടത്തെയും പഴയ സാധനങ്ങൾ ആളില്ലാത്ത സമയം നോക്കി എടുത്തു കൊണ്ടുപോകുന്നതായാണ് പരാതി. കഴിഞ്ഞ ദിവസവും കാവുംഭാഗത്ത് സമാനമായ രീതിയിൽ രണ്ട് മോഷണങ്ങൾ നടന്നു. ആൾത്താമസം ഇല്ലാത്ത വീടുകളിൽ സംഭവം നടന്ന് കുറെ ദിവസങ്ങൾ കഴിഞ്ഞാണ് വീട്ടുകാർ അറിയുന്നത്. അതിനാൽ പിന്നിട് പോലീസിൽ പരാതിപ്പെടാനും ആരും താൽപ്പര്യപ്പെടാറില്ല.

ഇന്ന് പുലർച്ചെ കാവുംഭാഗം – മുത്തൂർ റോഡിന്റെ തുടക്കത്തിൽ പഴയ വീട് പൊളിച്ച കോൺക്രീറ്റിനുള്ളിലെ കമ്പി ഉടമയോട് ചോദിക്കാതെ എടുത്തു കൊണ്ടുപോയി.ഇത് കണ്ട് നിന്ന സമീപവാസികൾ ചേർന്ന് ആക്രി എടുത്തവരെ തടഞ്ഞ് നിർത്തി ഉടമയെ വിവരം അറിച്ചു. തുടർന്ന് ഉടമ എത്തി എടുത്ത സാധനങ്ങൾ തിരിച്ച് ഇടുവിക്കുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

ആലപ്പുഴ : സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനം തെരഞ്ഞടുത്തു .കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്നാണ് 2023 ഡിസംബറിൽ ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തത്.നിലവിൽ...

എഎസ്ഐ കെട്ടിടത്തിന് മുകളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട : പോലീസ് ഇൻ്റലിജൻസ് വിഭാഗം എഎസ്ഐ പത്തനംതിട്ട ടൗണിലെ കെട്ടിടത്തിന് മുകളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇൻ്റലിജൻസിൽ അടൂർ സ്റ്റേഷനിലെ എഎസ്ഐ അടൂർ പോത്രാട് സ്വദേശി കെ. സന്തോഷ് (45)...
- Advertisment -

Most Popular

- Advertisement -