Saturday, February 22, 2025
No menu items!

subscribe-youtube-channel

HomeNewsമെഡിക്കൽ കോളേജിലെ...

മെഡിക്കൽ കോളേജിലെ ലാബിൽ അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതി കാരണം രോഗികൾ വലയുന്നതായി പരാതി.

കോന്നി: കോന്നി മെഡിക്കൽ കോളേജിലെ ലാബിൽ അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതി കാരണം രോഗികൾ വലയുന്നതായി പരാതി. മെഡിക്കൽ കോളേജിലെ ലാബിൽ രക്ത സാമ്പിളുകൾ ശേഖരിക്കുന്നതിന് ബോട്ടിലുകൾ ലഭ്യമല്ലെന്നും എക്സ്റേ ഫിലിം നൽകുന്നതിനുള്ള കവറുകളും ഇല്ലെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.

എക്സ്റേ ഫിലിമുകൾ പേപ്പറിൽ പൊതിഞ്ഞു ആണ് നൽകുന്നതെന്നാണ് രോഗികൾ പറയുന്നത്. രക്ത സാമ്പിൾ ശേഖരിക്കുന്നതിന് ബോട്ടിലുകൾ ലഭ്യമല്ലാത്തതിനാൽ രോഗികളെ സ്വകാര്യ ലാബുകളിലേക്ക് പറഞ്ഞയക്കുന്നതായും ആക്ഷേപമുണ്ട്. എക്സ്റേ ഫിലിം ഇട്ടു നൽകുന്നതിന് കുടുംബശ്രീയുടെ ചുമതലയിലാണ് ഇവിടെ കവറുകൾ എത്തിച്ചിരുന്നത്. കവറുകൾ ഇപ്പോൾ ലഭിക്കുന്നില്ലെന്ന് ജീവനക്കാർ പറയുന്നു.

കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട ചികിത്സ തേടി മെഡിക്കൽ കോളേജിൽ എത്തുന്ന നിർധനരും പ്രായാധിക്യവുമുള്ള രോഗികളാണ് അധികൃതരുടെ ഉദാസീനത കാരണം വലയുന്നത്. ആവശ്യത്തിന് ബോട്ടിലുകളും എക്സ്റേ ഫിലിം കവറുകളും  എത്തിക്കുന്നതിന് നടപടി വേണമെന്നാവശ്യപ്പെട്ട് രോഗികൾ ഇന്ന് ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കലാ മത്സരങ്ങൾ നടത്തി

ചെങ്ങന്നൂർ : ചെങ്ങന്നൂർ ഫെസ്റ്റിന്റെ ആഭിമുഖ്യത്തിൽ ചെങ്ങന്നൂർ YMCA ഹാളിൽ നടന്ന വിദ്യാർത്ഥികൾക്കുവേണ്ടിയുള്ള കലാ മത്സരങ്ങൾ മുൻസിപ്പൽ ചെയർ പേഴ്സൺ ശോഭാ വർഗീസ് ഉത്ഘാടനം ചെയ്തു. ആലപുഴ, പത്തനംതിട്ട ജില്ലകളിലെ വിവിധ സ്കൂളുകളിൽ...

കഞ്ചാവ് മിഠായിയുമായി രണ്ടു യു.പി.സ്വദേശികൾ  അറസ്റ്റിൽ

ആലപ്പുഴ: സ്ക്കൂൾ തുറക്കുന്നതിന് മുന്നോടിയായി ചേർത്തല എക്സൈസ്  അരൂർ ഭാഗത്ത് നടത്തിയ പരിശോധനയിൽ കഞ്ചാവ് മിഠായിയുമായി രണ്ടു യു.പി.സ്വദേശികളെ  അറസ്റ്റ് ചെയ്തു. സ്ക്കൂൾ കുട്ടികളെ ലക്ഷ്യം വച്ച് വില്പനക്കായി  സൂക്ഷിച്ചു വച്ച 2000...
- Advertisment -

Most Popular

- Advertisement -