Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeNewsKottayamമീനടത്ത് വീട്ടുമുറ്റത്ത്...

മീനടത്ത് വീട്ടുമുറ്റത്ത് പിന്നോട്ടുരുണ്ട കാറിനടിയിൽപ്പെട്ട് വീട്ടമ്മ മരിച്ചു

കോട്ടയം: കോട്ടയം മീനടത്ത് വീട്ടുമുറ്റത്ത് പിന്നോട്ടുരുണ്ട കാറിനടിയിൽപ്പെട്ട വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കാവാലച്ചിറ കുറ്റിക്കൽ അന്നമ്മ തോമസാണ് (53) മരിച്ചത്. കാലിന് പരിക്കേറ്റ മകൻ ഷിജിൻ കെ. തോമസിനെ (25) തെള്ളകത്തെ ആശുപത്രിയിൽ പ്രവേശിച്ചു.

തിങ്കളാഴ്ച്ച വൈകീട്ട് ആറുമണിയോടെയാണ് അപകടം. വീടിന്റെ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന കാർ മകൻ സ്റ്റാർട്ട് ചെയ്തു . ഈ സമയം അന്നമ്മ ഗേറ്റ് തുറക്കാൻ ശ്രമിച്ചു. പിന്നാലെ ഷിജിനും ഇറങ്ങി വന്നു. എന്നാൽ ഹാൻഡ് ബ്രേക്ക് ഇടാതിരുന്നതിനാൽ വാഹനം പിന്നോട്ട് ഉരുണ്ട് ഇരുവരുടെയും ശരീരത്തിൽ കയറി ഇറങ്ങി. കാർ ഉയർത്തിയാണ് രണ്ടു പേരെയും പുറത്തെടുത്തത്. പാമ്പാടി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അഷ്റഫ് വധക്കേസ് : നാല് ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം തടവ്

കണ്ണൂർ : സിപിഎം പ്രവർത്തകൻ അഷ്റഫിനെ വധിച്ച കേസിൽ നാല് ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം ശിക്ഷ.തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി.ഒന്നു മുതൽ നാല് വരെ പ്രതികളായ പ്രനു ബാബു, വി.ഷിജിൽ, ആർ.വി.നിധീഷ്,...

എസ് എഫ് ഐ പ്രവർത്തകർ  തമ്മിലടിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ്

പത്തനംതിട്ട : പത്തനംതിട്ട ടൗണിൽ എസ് എഫ് ഐ പ്രവർത്തകർ കഴിഞ്ഞ രാത്രിയിൽ തമ്മിലടിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. എസ് ഐ അടക്കം രണ്ട് പോലീസുകാർക്ക് സംഘർഷത്തിൽ  പരിക്കേറ്റിട്ടുണ്ട്. മൂന്ന്...
- Advertisment -

Most Popular

- Advertisement -