ആലപ്പുഴ : അരൂര്‍ മുതല്‍ തുറവൂര്‍ വരെ നടക്കുന്ന ഉയരപ്പാത നിര്‍മ്മാണത്തിന്റെ ഭാഗമായി എരമല്ലൂര്‍ ജംഗ്ഷനില്‍ സ്ലാബ് കോണ്‍ക്രീറ്റിങ്ങുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. വടക്ക് ഭാഗത്തുനിന്നും വന്ന് എഴുപുന്ന ഭാഗത്തേക്ക് തിരിയേണ്ട വാഹനങ്ങള്‍ പില്ലര്‍ നമ്പര്‍ 188 ല്‍ ഒരുക്കിയിരിക്കുന്ന യൂട്ടേണ്‍ വഴിയും എഴുപുന്ന ഭാഗത്ത് നിന്നും വന്ന ആലപ്പുഴ ഭാഗത്തേക്ക് തിരിയേണ്ട വാഹനങ്ങള്‍ പില്ലര്‍ നമ്പര്‍ 160 ല്‍ ഒരുക്കിയിരിക്കുന്ന യു ടേണ്‍ വഴി ആലപ്പുഴ ഭാഗത്തേക്ക് പോകേണ്ടതാണ്.