Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsചലച്ചിത്രരംഗത്തെ വിവാദം...

ചലച്ചിത്രരംഗത്തെ വിവാദം :  പുതുമുഖങ്ങളും ഓണചിത്രങ്ങളുടെ അണിയറ പ്രവർത്തകരും ഏറെ ആശങ്കയിൽ

പത്തനംതിട്ട : മലയാള ചലച്ചിത്രരംഗത്ത് വിവാദങ്ങൾ കത്തിപ്പടരുമ്പോൾ പുതുമുഖങ്ങളും ഓണചിത്രങ്ങളുടെ അണിയറ പ്രവർത്തകരും ഏറെ ആശങ്കയിൽ. ഏറെ ആഗ്രഹിച്ചും, കഠിന പരിശമത്തിലൂടെയും ഓണക്കാലം ലക്ഷ്യമിട്ട്  ചിത്രീകരണം പൂർത്തിയാക്കിയ, തൻ്റെ പുതിയ സിനിമയെ വിവാദങ്ങൾ ദോഷകരമായി ബാധിക്കുമോ എന്ന ആശങ്കയിലാണ് ഫിലിം ക്രിട്ടിക്സ് അവാർഡ് ജേതാവ് കൂടിയായ അനു പുരുഷോത്ത്

തൻ്റെ ആദ്യ ചിത്രമായ “പച്ചത്തപ്പിന് ” ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയും, ദേശീയ തലത്തിൽ പ്രത്യേക ജൂറി പരാമർശത്തിലൂടെയും ശ്രദ്ധേയനായ പുതുമുഖ സംവിധായകനാണ് ഇലന്തൂർ സ്വദേശി അനുപുരുഷോത്ത്.

മധ്യതിരുവിതാംകൂറിൻ്റെ തനത് കലാരൂപമായ പടയണിയെ ആസ്പദമാക്കി നിർമ്മിച്ചതും ഏറെ കലാമൂല്യമുള്ളതുമായ “പച്ചത്തപ്പിന് ”   തീയേറ്ററുകൾ ലഭിച്ചിരുന്നില്ല.  കൊമേഴ്സ്യൽ സിനിമ എടുക്കുക എന്ന ലക്ഷ്യത്തോടെ, കുടുംബസദസുകളെ ലക്ഷ്യമിട്ട്, അനു പുരുഷോത്തം സംവിധാനം ചെയ്ത “സൂപ്പർ ജിമ്നി ” എന്ന സിനിമ ഓണത്തോടനുബന്ധിച്ച് റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുമ്പോഴാണ് സിനിമ മേഖലയെ ആകെ പിടിച്ചുലച്ച് വിവാദങ്ങൾ കത്തിപ്പടരുന്നത്.

ഇപ്പോൾ ഉണ്ടായ വിവാദങ്ങൾ സിനിമ പ്രേക്ഷകർക്ക് അവമതിപ്പൂണ്ടാക്കുമോ എന്ന ആശങ്കയിലാണ് അനു പുരുഷോത്ത്.  സിനിമ മേഖലയെ ആകെ ബാധിക്കുന്ന വിവാദം ഏറെ ദൗർഭാഗ്യകരമാണെന്ന് സംവിധായകൻ പറഞ്ഞു. വിവാദങ്ങൾ വേഗത്തിൽ അവസാനിപ്പിക്കണം. പുതുമുഖങ്ങൾക്കും സ്ത്രീകൾക്കും സിനിമയിൽ സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം സിനിമ സംഘടനകളും സാംസ്കാരിക വകുപ്പും സർക്കാരും ചേർന്ന് ഒരുക്കണം.

പുതുമുഖ സംവിധായകരുടെ ചിത്രങ്ങൾക്ക് തീയേറ്റർ ലഭ്യമാക്കാൻ സാംസ്കാരിക വകുപ്പ് മുൻകൈയ്യെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രിന്റ് ചെയ്ത ഡ്രൈവിങ് ലൈസന്‍സും ആർ സി ബുക്കും ഒഴിവാക്കാൻ മോട്ടോർ വകുപ്പ്

തിരുവനന്തപുരം : പ്രിന്റ് ചെയ്ത ഡ്രൈവിങ് ലൈസന്‍സും ആർ സി ബുക്കും ഒഴിവാക്കാൻ മോട്ടര്‍ വാഹന വകുപ്പ്.പരിവാഹൻ സൈറ്റ് വഴി ഡിജിറ്റലാക്കാനാണ് തീരുമാനം. ആദ്യഘട്ടമെന്ന നിലയില്‍ പ്രിന്റ് ചെയ്ത ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത്...

പുനലൂരിൽ റബ്ബർ തോട്ടത്തിൽ കൈകാലുകൾ ചങ്ങല ഉപയോഗിച്ച് ബന്ധിച്ച നിലയിൽ അജ്ഞാത മൃതദേഹം

കൊല്ലം : പുനലൂരിൽ റബ്ബർ തോട്ടത്തിൽ കൈകാലുകൾ ചങ്ങല ഉപയോഗിച്ച് ബന്ധിച്ച നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി .മൃതദേഹത്തിന് രണ്ടാഴ്ചയോളം പഴക്കമുണ്ട്. റബ്ബർ തോട്ടത്തിൽ കാന്താരി മുളക് ശേഖരിക്കാനെത്തിയ പ്രദേശവാസിയാണ് മൃതദേഹം ആദ്യം...
- Advertisment -

Most Popular

- Advertisement -