ഇസ്ലാമാബാദ്: അൽ-ഖാദിർ ട്രസ്റ്റ് അഴിമതിക്കേസിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാന്‍ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും തടവ് ശിക്ഷ .ഇമ്രാന്‍ഖാന് 14 വര്‍ഷവും ബുഷ്‌റ ബീബിക്ക് ഏഴ് വര്‍ഷവുമാണ് തടവ്. ഇസ്ലാമാബാദിലെ അഴിമതി വിരുദ്ധ കോടതിയുടേതാണ് വിധി.
ഇമ്രാൻ ഖാനും ബുഷ്റാ ബീവിയും സ്ഥാപിച്ച അൽ-ഖാദിർ ട്രസ്റ്റിന്റെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് അഴിമതിക്കേസ്. 2023 ഓഗസ്റ്റ് മുതൽ വിവിധ കേസുകളിൽ പെട്ട് ഇമ്രാൻ ഖാൻ ജയിലിലാണ്.