Monday, April 7, 2025
No menu items!

subscribe-youtube-channel

HomeNewsKochiഅങ്കമാലിയിൽ ദമ്പതികൾ...

അങ്കമാലിയിൽ ദമ്പതികൾ മരിച്ച നിലയിൽ : മക്കൾക്ക് പൊള്ളലേറ്റു

കൊച്ചി : എറണാകുളം അങ്കമാലിയിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. മില്ലുപടി വെളിയത്ത് വീട്ടിൽ സനൽ, ഭാര്യ സുമി സനൽ എന്നിവരാണ് മരിച്ചത്. സനലിനെ തൂങ്ങിമരിച്ച നിലയിലും സുമിയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇവരുടെ രണ്ടു കുട്ടികളിൽ ​ഗുരുതരമായി പൊള്ളലേറ്റ ഇളയ മകൻ തീവ്രപചരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

രാത്രി 12 മണിയോടെയായിരുന്നു സംഭവം .വീട്ടിൽ നിന്ന് തീ ഉയരുന്നത് കണ്ട്അയൽവാസികൾ ഓടി ചെന്നപ്പോഴാണ് ഇരുവരേയും മരിച്ചനിലയിൽ കണ്ടെത്തിയത്. ആറും പന്ത്രണ്ടും വയസുള്ള ഇവരുടെ കുട്ടികളെ ഉടൻ രക്ഷിച്ച് പുറത്ത് എത്തിച്ചു. ഇതിൽ ഇളയ കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. സാമ്പത്തിക ബാധ്യതയെന്ന ആത്മഹത്യ കുറിപ്പ് പോലീസ് പരിശോധനയിൽ വീട്ടിൽ നിന്ന് കണ്ടെത്തി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇവാൻജലിക്കൽ സഭ യുവജന പ്രവർത്തന ബോർഡ്: ക്രിസ്മസ് ഗാനസന്ധ്യ -ബേത്ലഹേം വീഥിയിൽ 21-ന് തിരുവല്ലായിൽ

തിരുവല്ല : സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ യുവജന പ്രവർത്തന ബോർഡിന്റെയും സഭയുടെ ഡിപ്പാർട്ട്മെൻറ് ഓഫ് മ്യൂസിക്ക് ആൻഡ് കമ്യൂണിക്കേഷൻസിന്റെയും ആഭിമുഖ്യത്തിൽ ബേത്‌ലഹം വീഥിയിൽ സീസൺ 6 ക്രിസ്മസ് വിളംബര...

വാണിജ്യ എൽപിജി സിലിണ്ടറിന് 19 രൂപ കുറച്ചു

കൊച്ചി : വാണിജ്യ എൽപിജി സിലിണ്ടറിന് 19 രൂപ വില കുറച്ചു. ​ഗാർഹികാവശ്യ സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. ഇതനുസരിച്ചു ചെന്നൈയിൽ വില 19 രൂപ കുറഞ്ഞ് 1,911 രൂപയാണ്. ഏപ്രിൽ 1 മുതൽ...
- Advertisment -

Most Popular

- Advertisement -