പാലക്കാട് : ഒറ്റപ്പാലത്ത് അർദ്ധരാത്രിയിൽ ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി. തോട്ടക്കര നാലകത്ത് നസീർ (63), ഭാര്യ സുഹറ (60) എന്നിവരാണ് മരിച്ചത്. ഇവരുടെ വളർത്തുമകൾ സുൽഫിയത്തിന്റെ നാലുവയസ്സായ മകന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ സുൽഫിയത്തിന്റെ ഭർത്താവ് പൊന്നാനി സ്വദേശി മുഹമ്മദ് റാഫി പിടിയിലായി.
രാത്രി പന്ത്രണ്ടോടെയാണ് സംഭവം .സുൽഫിയത്ത് പരിക്കേറ്റ മകനുമായി ഓടിയപ്പോഴാണ് നാട്ടുകാർ വിവരമറിയുന്നത് .വീട്ടിലെത്തിയ നാട്ടുകാർ ദമ്പതിമാരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.കൈ ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയ മുഹമ്മദ് റാഫി സമീപത്തെ പള്ളി ഖബർസ്ഥാനിലേക്ക് ഓടി രക്ഷപ്പെട്ടു .പിന്നീട് പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് ഇയാളെ പിടികൂടിയത്. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിനു കാരണമെന്നാണ് സൂചന.






