Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeHealthകോവിഡ്, സ്വയം...

കോവിഡ്, സ്വയം പ്രതിരോധം പ്രധാനം: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വലിയ തോതിൽ റിപ്പോർട്ട് ചെയ്യുന്നതിനാൽ കേരളത്തിലും കോവിഡ് വർധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ പകരുന്ന ഒമിക്രോൺ ജെഎൻ 1 വകഭേദങ്ങളായ എൽഎഫ് 7, എൻബി 1.8 എന്നിവയ്ക്ക് രോഗ വ്യാപന ശേഷി കൂടുതലാണ്. എന്നാൽ തീവ്രത കൂടുതലല്ല.

സ്വയം പ്രതിരോധം പ്രധാനമാണ്. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും മാസ്‌ക് ധരിക്കണം. പ്രായമായവരും, ഗർഭിണികളും, ഗുരുതര രോഗമുള്ളവരും പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണ്. ആശുപത്രികളിൽ മാസ്‌ക് നിർബന്ധമാണ്. ആരോഗ്യ പ്രവർത്തകർ മാസ്‌ക് നിർബന്ധമായും ധരിക്കണം. അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം. ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് നല്ലത്. എവിടെയാണോ ചികിത്സിക്കുന്നത് ആ ആശുപത്രിയിൽ തന്നെ പ്രോട്ടോകോൾ പാലിച്ച് ചികിത്സ ഉറപ്പാക്കണം. ചില സ്വകാര്യ ആശുപത്രികൾ കോവിഡ് ആണെന്ന് കാണുമ്പോൾ റഫർ ചെയ്യുന്നത് ശരിയല്ലയെന്നും മന്ത്രി വ്യക്തമാക്കി.

സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) യോഗം ചേർന്ന് സംസ്ഥാനത്തെ പൊതു സാഹചര്യം വിലയിരുത്തി. 182 കോവിഡ് കേസുകളാണ് മേയ് മാസത്തിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കോട്ടയം ജില്ലയിൽ 57 കേസുകളും എറണാകുളത്ത് 34 കേസുകളും തിരുവനന്തപുരത്ത് 30 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് രോഗലക്ഷണമുള്ളവർക്ക് കോവിഡ് പരിശോധന നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. ആർടിപിസിആർ കിറ്റുകളും മറ്റ് സുരക്ഷാ ഉപകരണങ്ങളും ഉറപ്പാക്കാനും നിർദേശം നൽകി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗതാഗതം നിരോധിച്ചു

മാവേലിക്കര:  ഭരണിക്കാവ് ബ്ലോക്കിലെ കാഞ്ഞിരത്തില്‍മൂട്-വെട്ടുകുളഞ്ഞി റോഡില്‍ പുത്തന്‍ചന്ത ജംഗ്ഷന്‍ മുതല്‍ പണയത്തറക്കുറ്റി ജംഗ്ഷന്‍ വരെയുള്ള ഭാഗത്ത് കലുങ്ക് പുനര്‍നിര്‍മ്മിക്കേണ്ടതിനാല്‍ ജനുവരി 06 മുതല്‍ ഫെബ്രുവരി 06 വരെ ഈ ഭാഗത്ത് കൂടിയുള്ള ഗതാഗതം...

ബാലഗോകുലം സംസ്ഥാന വാർഷിക സമ്മേളനം  സ്വാഗത സംഘ രൂപീകരണം  നടന്നു

ആറന്മുള: ബാലഗോകുലം സംസ്ഥാന വാർഷിക സമ്മേളനം 251 അംഗ സ്വാഗത സംഘ രൂപീകരണം  നടന്നു. സംസ്ഥാന വാർഷികത്തിന് മുന്നോടിയായുള്ള സ്വാഗത സംഘരൂപീകരണം ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ  ലോക അതിവേഗ സ്പീഡ് കാർട്ടൂണിസ്റ് ഡോ.ജിതേഷ്ജി...
- Advertisment -

Most Popular

- Advertisement -