Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsസിപിഐ എം...

സിപിഐ എം തിരുവല്ല ഏരിയാ സമ്മേളനം കടപ്രയിൽ 11 മുതൽ

തിരുവല്ല: സിപിഐ എം 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള തിരുവല്ല ഏരിയാ സമ്മേളനം ഡിസംബർ 11, 12, 13, 14 തീയ്യതികളിൽ കടപ്രയിൽ നടക്കുമെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 11 ന് പതാക, കൊടിമര ജാഥകളും 12,13 തീയ്യതികളിൽ പ്രതിനിധി സമ്മേളനവും 14 ന് റെഡ് വാളൻ്റിയർ മാർച്ചും പ്രകടനവും പൊതുസമ്മേളനവും നടക്കും.

പ്രതിനിധി സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക ചാത്തങ്കരിയിൽ രക്തസാക്ഷി പി ബി സന്ദീപ് കുമാറിൻ്റെ സ്മൃതി മണ്ഡപത്തിൽ നിന്നും, പൊതുസമ്മേളന നഗരിയിൽ സ്ഥാപിക്കാനുള്ള കൊടിമരം നിരണത്ത് മുൻ ഏരിയാ കമ്മറ്റി അംഗം എം ജെ അച്ചൻകുഞ്ഞിൻ്റെ സ്മൃതി മണ്ഡപത്തിൽ നിന്നും, പതാക തലയാറിൽ മുൻ ഏരിയാ കമ്മറ്റി അംഗം കെ ഗോപാലകൃഷ്ണ പണിക്കരുടെ സ്മൃതി മണ്ഡപത്തിൽ നിന്നും ജാഥയായി കൊണ്ടുവരും.

വൈകിട്ട് 5.30ന് പൊതുസമ്മേളന നഗരിയിൽ സ്വാഗതസംഘം ചെയർമാൻ അഡ്വ. ഫ്രാൻസിസ് വി ആൻ്റണി പതാക ഉയർത്തും. 12 ന് രാവിലെ 9.30ന് ആലംതുരുത്തി റിയോ ടെക്സാസ് കൺവൻഷൻ സെൻ്ററിൽ ഒരുക്കിയിട്ടുള്ള കെ എസ് പണിക്കർ നഗറിൽ ചേരുന്ന  പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു  ഉദ്ഘാടനം ചെയ്യും. ഏരിയാ ആക്ടിംഗ് സെക്രട്ടറി പി ബി സതീശ് കുമാർ റിപ്പോർട്ടവതരിപ്പിക്കും. സംസ്ഥാന കമ്മറ്റി അംഗം രാജു ഏബ്രഹാം, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എ പത്മകുമാർ, പി ജെ അജയകുമാർ, ആർ സനൽകുമാർ, ടി ഡി ബൈജു, ഓമല്ലുർ ശങ്കരൻ ,പി ബി ഹർഷകുമാർ പി ആർ പ്രസാദ്, നിർമ്മലാദേവി എന്നിവർ പ്രസംഗിക്കും.

14 ന് വൈകിട്ട് 4ന് കടപ്ര ജംഗ്ഷനിൽ നിന്നും പ്രകടനവും ചുവപ്പു സേനാ പരേഡും ആരംഭിക്കും. 5 ന് ആലംതുരുത്തി പാലം ജംഗ്ഷനിൽ ഒരുക്കുന്ന സീതാറാം യെച്ചൂരി – കൊടിയേരി ബാലകൃഷ്ണൻ നഗറിൽ പൊതുസമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് കലാ പരിപാടികൾ നടക്കും.

വാർത്താ സമ്മേളനത്തിൽ സിപിഐ എം തിരുവല്ല ഏരിയാ ആക്ടിംഗ് സെക്രട്ടറി പി ബി സതീശ് കുമാർ, സ്വാഗതസംഘം ചെയർമാൻ അഡ്വ. ഫ്രാൻസിസ് വി ആൻ്റണി, ജനറൽ കൺവീനർ ജോസഫ് തോമസ് എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മഴ : ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

പത്തനംതിട്ട : സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് . ഇന്ന് 7 ജില്ലകളിൽ യെല്ലോ...

അണക്കെട്ട് തുറക്കും,ജാഗ്രത വേണം : ജില്ലാ കലക്ടര്‍

പത്തനംതിട്ട : പാടശേഖരങ്ങളിലുള്ള തോടുകളിലെ ഉപ്പ്‌വെള്ളത്തിന്റെ അളവ് ക്രമീകരിക്കുന്നതിന് മണിയാര്‍ അണക്കെട്ടിലെ വെള്ളം തുറന്നുവിടുകയാണ്. അതിനാൽ പമ്പാനദിയില്‍ ജലനിരപ്പ് ഉയരാനിടയുള്ള സാഹചര്യത്തില്‍ കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്നവരും മണിയാര്‍, പെരുനാട്, വടശ്ശേരിക്കര, റാന്നി,...
- Advertisment -

Most Popular

- Advertisement -