പത്തനംതിട്ട: തിരുവല്ല ഈസ്റ്റ് കോ-ഓപറേറ്റീവ് ബാങ്ക് ബോർഡ് മെമ്പറും സിപിഎം അയിരൂർ സൗത്ത് ലോക്കൽ കമ്മറ്റി അംഗവും ആയ ടി എൻ ചന്ദ്രശേഖരൻ നായർ ബി ജെ പിയിൽ തിരികെ എത്തി. അയിരൂർ പേരൂർച്ചാൽ ഏഴാം വാർഡിൽ ചേർന്ന കൺവൻഷനിൽ അഡ്വ. ബി രാധാകൃഷ്ണമേനോൻ അദ്ദേഹത്തെ സ്വീകരിച്ചു.
ബി .ജെ പി അയിരൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് അജയ് ഗോപിനാഥ്, പഞ്ചായത്തംഗം എൻ ജി ഉണ്ണികൃഷ്ണൻ, അനോജ് കുമാർ റാന്നി തുടങ്ങിയവർ പങ്കെടുത്തു. ആർ എസ് എസിൻ്റെയും ബി .ജെ പി യുടെയും മണ്ഡല- ജില്ലാ തലങ്ങളിൽ പദവികൾ വഹിച്ചിട്ടുളള ചന്ദ്രശേഖരൻ നായർ നാല് വർഷം മുമ്പാണ് സി പി എമ്മിൽ ചേർന്നത്.
തുടർന്ന് തിരുവല്ല ഈസ്റ്റ് – കോ-ഓപ്പറേറ്റീവ് ഡയറക്ടർ ബോർഡ് അംഗം ,സി പി .എം അയിരൂർ സൗത്ത് ലോക്കൽ കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടപ്പാവൂരിൽ ചേർന്ന യോഗം ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് അജിത് പുല്ലാട് ഉദ്ഘാടനം ചെയ്തു.
കൺവീനർ പ്രിയംവദാ ശിവകുമാർ അധ്യക്ഷത വഹിച്ചു. ശ്യാംകുമാർ, പഞ്ചായത്ത് സംയോജക് ഹരികൃഷ്ണൻ, വാർഡ് അംഗം എൻ. ജി. ഉണ്ണികൃഷ്ണൻ പ്രഭാഷണം നടത്തി. ബി.ജെ.പി. ജില്ലാ പ്രഭാരി അഡ്വ. രാധാകൃഷ്ണമേനോൻ പാർട്ടിയിലേക്ക് ചന്ദ്രശേഖരൻ നായരെ സ്വീകരിച്ചു. അനോജ് കുമാർ, സിനു പണിക്കർ, അജയ് ഗോപിനാഥ്, ബിന്ദു പ്രസാദ്, അനുരാധ ശ്രീജിത്ത്, ബൈജു കെ നായർ എന്നിവർ പ്രസംഗിച്ചു




                                    

