ആലപ്പുഴ : ആലപ്പുഴയിലെ സിപിഎം നേതാവ് ബിപിൻ സി ബാബു ബിജെപിയിൽ ചേർന്നു.മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിപിൻ സി ബാബുവാണ് ബിജെപിയിൽ ചേർന്നത്. തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തരുണ്‍ ചൂഗ് ബിപിന് അംഗത്വം നൽകി സ്വീകരിച്ചു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, സി കൃഷ്ണകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സിപിഎമ്മിന്റെ ഏരിയ കമ്മിറ്റി അംഗവും ആലപ്പുഴ ജില്ലാ പഞ്ചായത്ത് കൃഷ്ണപുരം ഡിവിഷൻ അംഗവുമായിരുന്നു ബിപിൻ സി ബാബു.