Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsസിപിഎം തിരുവല്ല...

സിപിഎം തിരുവല്ല ഏരിയ സെക്രട്ടറിയായി പി. ബി. സതീഷ് കുമാറിനെ  നിയമിച്ചു

പത്തനംതിട്ട : പാർട്ടി സ്ഥാനാർഥിയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയെ തുടർന്ന് സിപിഎം തിരുവല്ല ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയ ഫ്രാൻസിസ് വി. ആൻ്റണിയ്ക്ക് പകരം പാർട്ടി ജില്ലാ കമ്മിറ്റി അംഗവും ആറന്മുള സ്വദേശിയുമായ പി. ബി. സതീഷ് കുമാറിനെ തിരുവല്ല ഏരിയ സെക്രട്ടറിയായി നിയമിച്ചു

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കടപ്ര പഞ്ചായത്ത് എട്ടാം വാർഡായ പരുമലയിലെ സിപിഎം സ്ഥാനാർഥി മോളിക്കുട്ടിയെ തോൽപ്പിക്കാൻ പാർട്ടി വോട്ടുകൾ എതിർ സ്ഥാനാർഥിക്ക് മറിച്ചുവെന്നാണ് ഫ്രാൻസിസ് വി. ആൻ്റണിയ്ക്കെതിരെ ഉയർന്ന പരാതി. 4 വർഷത്തിന് ശേഷമാണ് ഇക്കാര്യത്തിൽ പാർട്ടി കടുത്ത നടപടിയിലേക്ക് നീങ്ങിയത്

സിപിഎം ശക്തികേന്ദ്രത്തിൽ മോളിക്കുട്ടി അന്ന് 350 വോട്ടുകൾക്ക് പരാജയപ്പെട്ടു. പാർട്ടിയിലെ സ്വന്തം സ്ഥാനാർഥിക്കതിരെ ഏരിയാ സെക്രട്ടറി പാർട്ടി പ്രവർത്തകരോട് ഫോണിൽ സംസാരിച്ചതിൻ്റെ ശബ്ദരേഖയും മേൽ ഘടകത്തിന് ലഭിച്ചിരുന്നു.പരുമല ഉഴത്തിൽ ബ്രാഞ്ചംഗമാണ് മോളിക്കുട്ടി. അന്വേഷണ കമ്മിഷൻ്റെ റിപ്പോർട്ടിനെ തുടർന്നാണ് പാർട്ടി ഇപ്പോൾ നടപടിയിലേക്ക് നീങ്ങിയത്.

സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഡോ. തോമസ് ഐസക്, സംസ്ഥാന സെക്രട്ടറിയേറ്റംഗം പുന്തലത്ത് ദിനേശൻ എന്നിവരും സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുത്തിരുന്നു.

ഫ്രാൻസിസ് വി. ആൻ്റണിക്കെതിരെ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ധാരാളം പരാതികൾ മേൽ ഘടകങ്ങൾക്ക് ലഭിച്ചിരുന്നുവെന്നാണറിവ്.പാർട്ടി സ്ഥാനാർഥിയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പരുമല ലോക്കൽ കമ്മിറ്റി അംഗം ഷാജി കുരുവിളയെ നേരത്തെ ലോക്കൽ കമ്മിറ്റിയിൽ നിന്ന് പുറത്താക്കിയിരുന്നു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുടംബശ്രീ ദേശീയ സരസ് മേള 2025: ചെങ്ങന്നൂരിൻ്റെ സംസ്കൃതി വിളിച്ചോതി വിളംബര ജാഥ  

ചെങ്ങന്നൂർ: പ്രദർശന വിപണന  മേളയായ കുടുംബശ്രീ ദേശീയ സരസ് മേളയുടെ വരവ് വിളിച്ചോതി വർണാഭമായ വിളംബര ഘോഷയാത്രക്കാണ്  ചെങ്ങന്നൂർ നഗരം ഇന്ന്  സാക്ഷ്യം വഹിച്ചത്. പുത്തൻവീട്ടിൽപ്പടി പഴവന ഗ്രൗണ്ടിൽ നാല് മണിക്ക് സംഘാടക...

പാണ്ഡവീയ മഹാവിഷ്ണു സത്രം : അമൃത ഭോജനം പദ്ധതി ഉത്ഘാടനം ചെയ്തു

ചങ്ങനാശ്ശേരി : തൃക്കൊടിത്താനം മഹാക്ഷേത്രത്തിൽ നടക്കുന്ന പാണ്ഡവീയ മഹാ വിഷ്ണു സത്രത്തിന് മുന്നോടിയായി അമൃത ഭോജനം പദ്ധതി സംസ്ഥാനകൃഷി വകുപ്പു മന്ത്രി പി. പ്രസാദ് ഉത്ഘാടനം ചെയ്‌തു . സംസ്ഥാനത്ത് വിഷരഹിത പച്ചക്കറികൾകൃഷി...
- Advertisment -

Most Popular

- Advertisement -