തിരുവനന്തപുരം: കെഎസ്ആര്‍ടിസിയി
ഏകപക്ഷീയമായ സമീപനമാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് സ്വീകരിക്കുന്നത്. തൊഴിലാളികളെയോ തൊഴിലാളികള്‍ക്കോ സംഘടനകള്‍ക്കോ യാതൊരു പരിഗണനയും നല്‍കുന്നില്ല. പ്രശ്‌നങ്ങള്‍ ഒന്നും പരിഹരിക്കപ്പെടുന്നില്ലെന്നും ടി.പി.രാമകൃഷ്ണന്‍ കുറ്റപ്പെടുത്തി.
ബദലി ജീവനക്കാരെ ഏകീകമായി കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് മാറ്റി നിര്‍ത്തിയെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരെ വിശ്വാസത്തില്‍ എടുക്കാന്‍ മാനേജ്‌മെന്റ് തയാറാകണം. കെഎസ്ആര്‍ടിസി മെച്ചപ്പെടണമെങ്കില്‍ ആദ്യം തൊഴിലാളികളെ പരിഗണിക്കണം. പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ഇടപെടലുകള്‍ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. ഈ നിലപാടില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വ്യക്തമാക്കി






