പ്രയാഗ്രാജ് : മഹാകുംഭമേളയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും നിരവധി പേർക്ക് പരിക്ക്. 10 ഓളം പേർ മരിച്ചു എന്നും റിപ്പോർട്ടുകളുണ്ട്. പുലർച്ചെ 2 മണിയോടെയാണ് അപകടം.മൗനി അമാവാസിയിലെ അമൃത് സ്നാനത്തിനായി പതിനായിരങ്ങളാണ് എത്തിയിരുന്നത് .ബാരിക്കേഡുകൾ തകർത്തു ജനക്കൂട്ടം മുന്നോട്ടു വന്നതോടെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു
സംഭവത്തെ തുടർന്ന് ഇന്നത്തെ അമൃത് സ്നാനത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചതായി അഖില ഭാരതീയ അഖാര പരിഷത്ത് പ്രസിഡൻ്റ് മഹന്ത് രവീന്ദ്ര പുരി പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.