Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsNationalകാശ്മീരിൽ ഭീകരരുമായുണ്ടായ...

കാശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ സിആർപിഎഫ് ജവാന് വീരമൃത്യു :ഒരു ഭീകരനെ സൈന്യം വധിച്ചു

ശ്രീനഗർ : കശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ സിആർപിഎഫ് ജവാന് വീരമൃത്യു. കത്വ ജില്ലയിലെ സൈദ സുഖാൽ ഗ്രാമത്തിൽ പുലർച്ചെ നടന്ന ആക്രമണത്തിൽ സിആർപിഎഫ് ജവാൻ കബീർ ദാസാണ്‌ മരിച്ചത്. നുഴഞ്ഞുകയറിയ ഭീകരരിൽ ഒരാളെ സുരക്ഷാസേന വധിക്കുകയും ചെയ്തു.

ചൊവ്വാഴ്ച ദോഡ ജില്ലയിലെ ഛട്ടാർഗാല മേഖലയിലെ ചെക്ക് പോയന്റിൽ സുരക്ഷാസേനയ്ക്ക് നേരെയുണ്ടായ വെടിവെപ്പിൽ അഞ്ച് ജവാൻമാർക്ക് പരിക്കേറ്റിരുന്നു. സ്ഥലത്ത് സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സാപ്പിഴവെന്ന് പരാതി : 9 വയസുകാരിയുടെ കൈ മുറിച്ചുമാറ്റി

പാലക്കാട് : പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ് മൂലം 9 വയസുകാരിയുടെ കൈ മുറിച്ചുമാറ്റേണ്ടിവന്നെന്ന് പരാതി .പാലക്കാട് പല്ലശന സ്വദേശിനിയായ വിനോദിനിയുടെ വലതുകൈയാണ് മുറിച്ചുമാറ്റിയത്. കളിക്കുന്നതിനിടെ വീണു പരുക്കേറ്റ പെൺകുട്ടിക്ക് എക്സറേ പരിശോധനയിൽ...

കെ എസ് ആർടിസി കമേഴ്‌സ്യൽ കോംപ്ലക്സുകൾ നിർമിച്ച് പ്രവർത്തിപ്പിക്കുവാനുള്ള പദ്ധതി: താൽപര്യപത്രം ക്ഷണിച്ചു

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ഉടമസ്ഥതയിലുള്ള പൂവാർ, കൊല്ലം, എറണാകുളം പെരിന്തൽമണ്ണ, മൂന്നാർ എന്നീ സ്ഥലങ്ങളിൽ കമേഴ്‌സ്യൽ കോംപ്ലക്സുകൾ നിർമിച്ച് പ്രവർത്തിപ്പിക്കുവാനുള്ള പദ്ധതിയിലേക്ക് താത്പര്യപത്രം ക്ഷണിച്ചു. കേരളത്തിലെ വാണിജ്യപ്രാധാന്യമേറിയ  സ്ഥലങ്ങളിൽ സ്വപ്നപദ്ധതികൾ നടപ്പിലാക്കാനുള്ള അവസരമാണ് ഇതിലൂടെ...
- Advertisment -

Most Popular

- Advertisement -