Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsKochiകുസാറ്റ് ദുരന്തം...

കുസാറ്റ് ദുരന്തം : മുൻ പ്രിൻസിപ്പൽ ഉൾപ്പെടെ 3 പ്രതികൾ

കൊച്ചി : കളമശ്ശേരി കുസാറ്റ് ക്യാംപസില്‍ ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല് പേര്‍ മരിച്ച സംഭവത്തില്‍ 3 പേരെ പ്രതികളാക്കി അന്വേഷണ സം​ഘം കുറ്റപത്രം സമർപ്പിച്ചു.മുൻ പ്രിൻസിപ്പൽ ദീപക് കുമാർ സാഹു, അധ്യാപകരായ ​ഗിരീഷ് കുമാർ തമ്പി, എൻ ബിജു എന്നിവരാണ് പ്രതികൾ. മനപൂർവമല്ലാത്ത നരഹത്യയാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

കേസില്‍ മുന്‍ രജിസ്ട്രാറെ പ്രതി ചേര്‍ക്കേണ്ട സാഹചര്യമില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘം കളമശ്ശേരി മജിസ്‌ട്രേറ്റ് കോടതിക്ക് മുമ്പാകെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.2023 നവംബര്‍ 25നാണ് കുസാറ്റിലെ സംഗീതനിശ നടക്കുന്ന ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിൽ തിക്കിലും തിരക്കിലും പെട്ട് നാല് പേര്‍ മരിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൊച്ചിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു: രണ്ടുപേര്‍ കസ്റ്റഡിയില്‍

കൊച്ചി : പാലാരിവട്ടത്ത് വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു.തമ്മനം സ്വദേശി മനീഷ് ആണ് കൊല്ലപ്പെട്ടത്.ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും കുത്തേറ്റു. ഇയാൾ ചികിത്സയിലാണ് .സംഭവുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട് ജിതേഷ്, ആഷിത് എന്നിവരെ പാലാരിവട്ടം പോലീസ് കസ്റ്റഡിയിലെടുത്തു....

തിരുവനന്തപുരത്ത് മൊബൈൽ പാസ്‌പോർട്ട് സേവാ വാൻ പ്രവർത്തനം ആരംഭിച്ചു

തിരുവനന്തപുരം : കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള തിരുവനന്തപുരം റീജിയണൽ പാസ്‌പോർട്ട് ഓഫീസിൽ മൊബൈൽ പാസ്‌പോർട്ട് സേവാ വാൻ പ്രവർത്തനം ആരംഭിച്ചു. തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരിയും തിരുവനന്തപുരം റീജിയണൽ പാസ്‌പോർട്ട് ഓഫീസർ...
- Advertisment -

Most Popular

- Advertisement -